പരിയാരം: കണ്ണൂർ പരിയാരത്ത് യുവാവിനെ റോഡരികിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ബക്കളം സ്വദേശി ഖാദർ(38) ആണ് കൊല്ലപ്പെട്ടത്. കൈകൾ കെട്ടിയിട്ട് മർദിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

മരിച്ച ഖാദർ മാനസിക രോഗിയും മോഷ്‌ടാവുമാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി ബസുകൾ ഇയാൾ രാത്രിയിൽ തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇയാൾ ബസ് തല്ലി തകർത്തിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ