Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

പാമ്പാട്ടിയുടെ വാക്ക് കേട്ട് മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം

നഗരത്തില്‍ ആളുകളെ രസിപ്പിക്കാനായാണ് പാമ്പാട്ടി മൂര്‍ഖനെ കുടത്തിലാക്കി കൊണ്ടുവന്നത്

നെല്ലൂര്‍: പാമ്പാട്ടിയുടെ വാക്ക് കേട്ട് മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ചുറ്റിയ 24കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലാണ് ദാരുണമായ സംഭവം ഉണ്ടായത്. നെല്ലൂര്‍ ജില്ലയിലെ സുല്ലൂര്‍പേട്ട നഗരത്തില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ജഗദീഷ് എന്ന യുവാവാണ് മരിച്ചത്.

നഗരത്തില്‍ ആളുകളെ രസിപ്പിക്കാനായാണ് പാമ്പാട്ടി മൂര്‍ഖനെ കുടത്തിലാക്കി കൊണ്ടുവന്നത്. ആളുകള്‍ക്കിടയില്‍ നിന്നും പാമ്പാട്ടി ജഗദീഷിനെ വിളിച്ച് പാമ്പിനെ കഴുത്തില്‍ അണിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇയാളുടെ നിര്‍ദേശത്തില്‍ ജഗദീഷ് പാമ്പിനെ കഴുത്തിലണിഞ്ഞു. നേരത്തേ വിഷം പ്രതിരോധിക്കാനുളള മരുന്ന് പാമ്പാട്ടി ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ മൂര്‍ഖന്‍ കടിച്ചാലും ഇയാള്‍ക്ക് കുഴപ്പമുണ്ടാകുമായിരുന്നില്ല.

കുടത്തില്‍ നിന്നും പാമ്പിനെ എടുത്ത് പാമ്പാട്ടി ജഗദീഷിന് കൈമാറുന്നത് വീഡിയോയില്‍ കാണാം. ജഗദീഷിന്റെ സുഹൃത്താണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് എസിടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴുത്തില്‍ മൂര്‍ഖനെ ചുറ്റിയതിന് ശേഷം ജഗദീഷ് കൈയ്യില്‍ എടുത്ത് പാമ്പാട്ടിക്ക് നല്‍കാന്‍ നോക്കുമ്പോഴാണ് പാമ്പ് കൈയ്യില്‍ കടിച്ചത്. ഉടന്‍ തന്നെ ജഗദീഷ് ബോധരഹിതനായി വീണു. പ്രദേശത്തുണ്ടായിരുന്നവര്‍ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പാമ്പാട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Young man died after bitten by snake in andhra pradesh

Next Story
പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ ഗായികയ്ക്ക് മോശം അനുഭവം; ഫെയ്സ്ബുക്ക് ലൈവില്‍ വിവരിച്ച് മേഖ്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com
X