ന്യൂഡല്‍ഹി: കാമുകിമാര്‍ക്ക് പാര്‍ട്ടി നടത്താന്‍ പണം തികയാതെ വന്ന യുവാവ് ഓട്ടോറിക്ഷാ ഡ്രൈവറുടെ പഴ്‌സ് തട്ടിപ്പറിച്ചു. ഡല്‍ഹിയിലെ ഗോവിന്ദ്പുരി സ്വദേശിയായ രോഹന്‍ ഹില്‍ എന്ന സണ്ണിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. 21കാരനായ ഇയാള്‍ ഒരു നര്‍ത്തകനാണ്.

ബുധനാഴ്ച അര്‍ദ്ധരാത്രി ഓട്ടോറിക്ഷാ ഡ്രൈവറായ രാഹുല്‍ ഗോവിന്ദ്പുരി ചൗക്കില്‍ യാത്രക്കാരെ കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. ഓട്ടോറിക്ഷയിലിരുന്ന് രാഹുല്‍ തന്റെ കൈയ്യിലുണ്ടായിരുന്ന പണം എണ്ണുകയായിരുന്നു. അതിനിടെയാണ് രോഹന്‍ പഴ്‌സ് തട്ടിപ്പറിച്ച് ഓടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചിന്മയ് ബിശ്വാല്‍ പറഞ്ഞു.

രാഹുലിന്റെ ശബ്ദം കേട്ട് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി രോഹനെ പിടികൂടുകയായിരുന്നു. 1,900 രൂപ അടങ്ങുന്ന പഴ്‌സും മൊബൈലും പൊലീസ് പിടിച്ചെടുത്ത് രാഹുലിന് തിരികെ നല്‍കി.

ചോദ്യം ചെയ്യലില്‍, തനിക്ക് മൂന്ന് കാമുകിമാരുണ്ടെന്നും ഇവര്‍ക്ക് പാര്‍ട്ടി നടത്താനാണ് പഴ്സ് മോഷ്ടിച്ചതെന്നും രോഹന്‍ പൊലീസിനോട് പറഞ്ഞു. 2017 മുതല്‍ നാല് തവണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ