ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയെ സൈനിക തോക്ക് നിര്‍മ്മാണ ഫാക്ടറിയില്‍ നിര്‍മ്മാണങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു മോദി ഇന്നലെ പരിഹസിച്ചത്. ഇതിനാണ് രാഹുല്‍ ഇന്ന് മറുപടി നല്‍കിയത്.

”പ്രിയപ്പെട്ട പ്രധാനമന്ത്രി, ഫാക്ടറിയുടെ തറക്കല്ലിട്ടത് ഞാനായിരുന്നു, 2010ല്‍. അവിടെ വച്ച് ചെറിയ തോക്കുകളും മറ്റും ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ അമേഠിയില്‍ കഴിഞ്ഞ ദിവസം വന്നു, ശീലത്തിന്റെ ഭാഗമായി നുണ പറയുകയായിരുന്നു. നിങ്ങള്‍ക്ക് ഒട്ടും നാണമില്ലേ?’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്നായിരുന്നു മോദിയുടെ അവകാശവാദം. പാട്‌നയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി സംസാരിച്ചതെങ്കില്‍ അമേഠിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്. എകെ 203തോക്കുകളുടെ ഉള്‍പ്പടെയുള്ള തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്.

‘കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളുടെ ഹൃദയം ഞങ്ങള്‍ സ്വന്തമാക്കി. മണ്ഡലത്തിന്റെ വികസനത്തിനായി സ്മൃതി ഇറാനി കഠിനാദ്ധ്വാനം ചെയ്തു. അവരെ ജയിപ്പിച്ചോ പരാജയപ്പെടുത്തിയോ എന്ന ചിന്ത നിങ്ങളുടെ മനസില്‍ പോലും സൃഷ്ടിക്കാതെയാണ് സ്മൃതി പ്രവര്‍ത്തിച്ചത്. ഇവിടെ നിന്ന് ജയിച്ച വ്യക്തിയേക്കാളും മികച്ച രീതിയിലാണ് സ്മൃതി ഇറാനി മണ്ഡലത്തിനായി പ്രവര്‍ത്തിച്ചത്, ‘ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook