ദേശഭക്തിയാണോ മോദിഭക്തിയാണോ വലുതെന്ന് തീരുമാനിക്കൂ; ഡല്‍ഹിയിലെ രക്ഷിതാക്കളോട് കേജ്‌രിവാള്‍

നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യൂ

Arvind Kejriwal

ന്യൂഡല്‍ഹി: നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂവെന്ന് ഡല്‍ഹിയിലെ രക്ഷിതാക്കളോട് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. ‘ദേശഭക്തി’ ആണോ ‘മോദി ഭക്തി’യാണോ വലുതെന്ന് തീരുമാനിക്കാനും കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ സ്‌കൂളുകളില്‍ മാതാപിതാക്കളേയും വിദ്യാര്‍ത്ഥികളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളുകളോട് ആര്‍ക്ക് വോട്ട് ചെയ്യും എന്ന് ചോദിച്ചാല്‍ അവര്‍ പറയും മോദിജിക്ക് എന്ന്. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അവര്‍ പറയും ഞങ്ങള്‍ മോദിജിയെ സ്‌നേഹിക്കുന്നു എന്ന്. ഇപ്പോള്‍ നിങ്ങള്‍ തീരുമാനിക്കണം, നിങ്ങളുടെ കുട്ടികളോടാണോ മോദിജിയോടാണോ സ്‌നേഹം എന്ന്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യൂ. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നില്ലെങ്കില്‍, മോദിജിക്ക് വോട്ട് ചെയ്യൂ. മോദി നിങ്ങള്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ പോലും പണിതിട്ടില്ല. ഒന്നുകില്‍ ദേശഭക്തി, അല്ലെങ്കില്‍ മോദി ഭക്തി. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. രണ്ടും ഒരുമിച്ച് സാധിക്കില്ല,’ കേജ്‌രിവാള്‍ പറഞ്ഞു.

കേജ്‌രിവാളിനെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. ‘ഒരാള്‍ എന്നോടു പറഞ്ഞു, വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ മോദിക്ക് വോട്ട് ചെയ്യുമെന്ന്. കാരണം അദ്ദേഹം വളരെ നല്ലവനാണ് എന്ന്. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ പണിയുന്നവര്‍ക്ക് വോട്ട് ചെയ്യൂ. അതുകൊണ്ട് എല്ലാ കുട്ടികളോടും ഞാന്‍ പറയുന്നു, വീട്ടില്‍ പോയി നിങ്ങളുടെ രക്ഷിതാക്കളോട് ചോദിക്കൂ, അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്ന്. ഉണ്ടെന്ന് പറഞ്ഞാല്‍ അവരോട് പറയൂ, ഞങ്ങള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് വോട്ട് ചെയ്യൂ എന്ന്,’ സിസോദിയ മറഞ്ഞു.

സ്‌ന്യൂ ഫ്രെണ്ട്‌സ് കോളനിയിലെ സര്‍വോദയ കന്യാ വിദ്യാലയത്തില്‍ 250 ഡല്‍ഹി ഗവണ്‍മെന്റ് സ്‌കൂളുകളിലായി നിര്‍മിച്ച 11,000 ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേജ്‌രിവാളും സിസോദിയയും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: You can either do deshbhakti or modibhakti arvind kejriwal to parents

Next Story
കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദുമത പ്രാർത്ഥന: ഹർജി വിശാല ബെഞ്ചിന് വിടുംHigh School and Higher Secondary, ഹെെസ്കൂള്‍ ഹയർ സെക്കണ്ടറി,Khader Committee report,ഖാദർ കമ്മിറ്റി റിപ്പോർട്ട്, High School, Higher Secondary, HS School, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com