scorecardresearch

ലൗ ജിഹാദ് അവസാനിപ്പിക്കുക, അല്ലെങ്കിൽ ഒടുവിലത്തെ യാത്രക്ക് തയ്യാറാകുക: യോഗി ആദിത്യനാഥ്

സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ക്കുള്ള എന്റെ അവസാന മുന്നറിയിപ്പാണ് ഇത്. ഒന്നുകിൽ നിങ്ങൾ വഴി മാറി നടക്കുക. അല്ലെങ്കിൽ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാകുക

സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ക്കുള്ള എന്റെ അവസാന മുന്നറിയിപ്പാണ് ഇത്. ഒന്നുകിൽ നിങ്ങൾ വഴി മാറി നടക്കുക. അല്ലെങ്കിൽ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാകുക

author-image
WebDesk
New Update
Yogi Aadithyanath

കാൺപൂർ: ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൗന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥിന്റെ മുന്നറിയിപ്പ്. ഒന്നുകിൽ വഴി മാറി നടക്കുക, അല്ലെങ്കിൽ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക എന്നാണ് യോഗിയുടെ ഭീഷണി. വിവാഹത്തിനുവേണ്ടി മതപരിവർത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

Advertisment

“അത് ചെയ്യാൻ പാടില്ല, അംഗീകരിക്കരുത്. ലൗ ജിഹാദ് അവസാനിപ്പിക്കാൻ കടുത്ത നടപടികൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാരും,” ആദിത്യനാഥ് പറഞ്ഞു.

"സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ക്കുള്ള എന്റെ അവസാന മുന്നറിയിപ്പാണ് ഇത്. ഒന്നുകിൽ നിങ്ങൾ വഴി മാറി നടക്കുക. അല്ലെങ്കിൽ ഒടുവിലത്തെ യാത്രയ്ക്ക് തയ്യാറാകുക."

“ഞങ്ങൾ മിഷൻ ശക്തി പരിപാടി ആരംഭിച്ചു. ഓരോ വ്യക്തിക്കും, ഓരോ സഹോദരിക്കും സുരക്ഷ ഉറപ്പാക്കാനാണ് ഇത് ഉദ്ദേശിക്കുന്നത്. ആരെങ്കിലും തെറ്റായ പ്രവൃത്തി ചെയ്താൽ, ഓപ്പറേഷൻ ശക്തി തയ്യാറാണ്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയും അന്തസും ഉറപ്പാക്കുകയാണ് ഓപ്പറേഷൻ ശക്തിയുടെ ലക്ഷ്യം, ” അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നു.

Advertisment
Love Jihad Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: