scorecardresearch

ഞാന്‍ ഹിന്ദുവാണ്, ഈദ് ആഘോഷിക്കാറില്ല: യുപി മുഖ്യമന്ത്രി ആദിത്യനാഥ്

മാതുരയില്‍ ഹോളി ആഘോഷിക്കാന്‍ ചെന്നപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി

മാതുരയില്‍ ഹോളി ആഘോഷിക്കാന്‍ ചെന്നപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Muzaffarnagar riots, yogi adityanath, UP government, muzzaffarnagar riot case withdrawal, indian express, india news, latest news

Uttar Pradesh Chief Minister Yogi Adityanath at " Natural Farming Camp"at Ambedkar Oditorium in Lucknow on wednesday.Express photo by Vishal Srivastav 20.12.2017

ലക്‌നൗ: മുസ്‌ലിം പരമ്പരാഗത ആഘോഷമായ പെരുന്നാള്‍ താന്‍ ആഘോഷിക്കാറില്ലെന്നും താനൊരു ഹിന്ദുവാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. മാതുരയില്‍ ഹോളി ആഘോഷിക്കാന്‍ ചെന്നപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

പെരുന്നാള്‍ താങ്കള്‍ ആഘോഷിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'ഞാന്‍ ഈദ് ആഘോഷിക്കില്ല. ഞാനൊരു ഹിന്ദുവാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആര്‍ക്കെങ്കിലും ഈദ് ആഘോഷിക്കണമെങ്കില്‍ സര്‍ക്കാര്‍ സഹകരിച്ച് അവര്‍ക്ക് സുരക്ഷ നല്‍കും', ആദിത്യനാഥ് മറുപടി പറഞ്ഞു.

'ഒരു ഹിന്ദുവായിരിക്കുന്നതില്‍ അഭിമാനിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. വീട്ടില്‍ പൂണൂൽ ധരിച്ച് പുറത്ത് മറ്റൊരു രീതിയില്‍ ജീവിക്കുന്നവരല്ല നമ്മള്‍', ആദിത്യനാഥ് പറഞ്ഞു. ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും ജുമൂഅ നമസ്കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചതിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുകഴ്ത്തിയിരുന്നു. ഐഷ്ഭാഗ് ഈദ്ഗാഹില്‍ കഴിഞ്ഞ വെളളിയാഴ്ച നമസ്കാരത്തിന്റെ സമയം 12.45ല്‍ നിന്നും 1.45 ആക്കി മാറ്റുകയായിരുന്നു.

'ജുമൂഅ നടക്കുന്ന സമയത്ത് തന്നെയാണ് ഹോളി ആഘോഷം നടക്കുന്നത്. ഹിന്ദു സഹോദരങ്ങള്‍ക്ക് ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വരുന്നത്. അവര്‍ക്ക് നല്ല രീതിയില്‍ ആഘോഷിക്കാനായി നമസ്കാര സമയം മുന്നോട്ട് നീട്ടി വയ്ക്കുകയാണ്. ഞാന്‍ സംസാരിച്ച എല്ലാവരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. സമൂഹത്തിന് നല്ല സന്ദേശം പകരാനായിരിക്കണം നമ്മുടെ പ്രവൃത്തി', ഇതായിരുന്നു ഇമാം പറഞ്ഞത്.

Advertisment
Uttar Pradesh Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: