ലക്നൗ: മഹാന്മാരായ വ്യക്തികളുടെ ജന്മദിനത്തിലും ചരമദിനത്തിലും ഉത്തര്‍പ്രദേശില്‍ സ്കൂളുകള്‍ക്ക് അവധി കൊടുക്കുന്നത് നിര്‍ത്തലാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. അംബേദ്കര്‍ ജയന്തി ദിനത്തിലാണ് യോഗി ആദിത്യനാഥ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത്തരം പ്രത്യേക ദിനങ്ങളില്‍ സ്കൂളുകള്‍ അടക്കുന്നത് നിര്‍ത്തലാക്കണമെന്ന് യോഗി നിര്‍ദേശിച്ചു. പകരം ഇത്തരം പ്രത്യേക ദിവസങ്ങളില്‍ സ്കൂളുകള്‍ തുറന്ന് മഹാന്മാരായ വ്യക്തികളെ കുറിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഇത്തരം പ്രത്യേക ദിവസങ്ങളില്‍ അവധി നല്‍കുന്നത് മഹാന്മാരെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിവ് ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. എന്നാല്‍ പ്രസ്തുത ദിനങ്ങളില്‍ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പരിപാടികള്‍ നടത്തുന്നത് ഗുണകരമായിരിക്കും. അംബേദ്കര്‍ തന്റെ ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളും അദ്ദേഹം ഉന്നതവിദ്യാഭ്യാസം നേടിയ സാഹചര്യവുമൊക്കെ ജനങ്ങള്‍ അറിയണമെന്നും യോഗി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ