കുംഭമേള നടക്കുന്ന സ്ഥലത്ത് മന്ത്രിസഭായോഗം, മുങ്ങിക്കുളിച്ച് യോഗി ആദിത്യനാഥ്

യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ആ​ദ്യ​മാ​യാ​ണ് ല​ക്നൗ​വി​നു പു​റ​ത്ത് മന്ത്രിസഭാ യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്

പ്ര​യാ​ഗ് രാ​ജ്: കും​ഭ​മേ​ള ന​ട​ക്കു​ന്ന പ്ര​യാ​ഗ് രാ​ജി​ൽ കാ​ബി​ന​റ്റ് മീ​റ്റിം​ഗ് വി​ളി​ച്ചു​കൂ​ട്ടി​യ​തി​നു പി​ന്നാ​ലെ ഗം​ഗ​യി​ൽ പു​ണ്യ​സ്നാ​നം ന​ട​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മറ്റ് മന്ത്രിമാരും. പ്രയാഗ്രാജിനെ ഉത്തര്‍പ്രദേശുമായി ബന്ധിപ്പിക്കുന്ന 600 കി.മി. ഗംഗാ എക്സ്പ്രസ് വേയ്ക്ക് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി. 36,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എക്സ്പ്രസ് വേ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതായിരിക്കുമെന്നാണ് യോഗി സര്‍ക്കാരിന്റെ അവകാശവാദം.

മീററ്റില്‍ നിന്ന് തുടങ്ങി അംറോഹ, ബുലനന്ദ്ശഹര്‍, ബദൗന്‍, ഷഹാജാന്‍പൂര്‍, ഫറൂഖാബാദ്, ഹദ്രോയി, കന്നൌജ്, ഉന്നാവോ, റായ് ബറേലി എന്നിവിടങ്ങളിലൂടെയാണ് എക്സ്പ്രസ് വേ അലഹബാദിലെത്തുന്നത്. മന്ത്രിമാരെ കൂടാതെ സന്ന്യാസിമാരും പുണ്യസ്നാനത്തില്‍ പങ്കെടുത്തതായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ആ​ദ്യ​മാ​യാ​ണ് ല​ക്നൗ​വി​നു പു​റ​ത്ത് മന്ത്രിസഭാ യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്. കും​ഭ​മേ​ള​യ്ക്കു മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ അ​വ​സാ​ന തീ​രു​മാ​ന​മാ​യാ​ണ് കാ​ബി​ന​റ്റ് യോ​ഗ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. കും​ഭ​മേ​ള​യെ ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​നു​ള്ള അ​വ​സ​ര​മാ​യും യോ​ഗി കാ​ണു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും കും​ഭ​മേ​ള​യ്ക്ക് എ​ത്തു​ന്നു​ണ്ട്

Web Title: Yogi adityanath takes holy dip in ganga post cabinet meet at kumbh mela

Next Story
‘നിങ്ങള്‍ക്കെതിരെ പരാതിപ്പെട്ടത് കൊണ്ട് എന്നെ സ്ഥലം മാറ്റി’; നാഗേശ്വര റാവുവിനെതിരെ സിബിഐ എസ്.പി
The moderation of comments is automated and not cleared manually by malayalam.indianexpress.com