ലക്നൗ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ദുരന്ത മേഖലകളിലേക്ക് വിനോദയാത്ര നടത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം തടയുന്നതിനുളള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലിരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ മഹത്വം അറിയില്ല. ഗോരഖ്പൂരിനെ രാഹുൽ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെന്നും യോഗി പറഞ്ഞു. ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമർശനം.
രോഗങ്ങൾ വന്നിട്ട് ചികിൽസിക്കുന്നതിനെക്കാൾ നല്ലത് രോഗപ്രതിരോധമാണ്. യുപിയിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. സ്വച്ഛ് സുന്ദര്‍ യുപി പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുപി ഭരിച്ച മുൻ സർക്കാരുകൾ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജനങ്ങളുടെ ആവശ്യങ്ങൾ നിരാകരിച്ചു. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സ്വന്തം താൽപര്യഹൾക്കു വേണ്ടിയാണ് കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത്. സര്‍ക്കാര്‍ ഓഫിസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി അവർ മാറ്റി. സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് മുൻ സർക്കാരുകളും ഉത്തരവാദികളാണെന്നും യോഗി പറഞ്ഞു.
UP CM @myogiadityanath launches Japanese Encephlitis vaccination drive in 38 Encephlitis district to check menace pic.twitter.com/JWJjqccmtb
— Hindustan Times (@htTweets) August 19, 2017
ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം പിടിച്ച് 70 ലധികം കുട്ടികളാണ് ഗോരഖ്പൂരിൽ മരിച്ചത്.