വേണ്ടി വന്നാൽ യുപിയിലും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കും: യോഗി ആദിത്യനാഥ്

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് യുപിക്ക് ഉദാഹരണമായി സ്വീകരിക്കാവുന്നതാണെന്നും ആദിത്യനാഥ് പറഞ്ഞു

Yogi Adityanath, യോഗി ആദിത്യനാഥ്, Yogi Adityanath interview, യോദി ആദിത്യനാഥ് അഭിമുഖം, Uttar Pradesh CM, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ദേശീയ പൌരത്വ രജിസ്ട്രേഷൻ, Uttar pradesh CM interview, yogi interview, Yogi adityanath on NRC, NRC In UP, iemalayalam, ഐഇ മലയാളം

ലക്‌നൗ: അസമില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കിയ നടപടി ധീരവും സുപ്രധാനവുമായ തീരുമാനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആവശ്യമെങ്കില്‍ തന്റെ സംസ്ഥാനത്തും ഘട്ടംഘട്ടമായി ഇത് നടപ്പാക്കാവുന്നതാണെന്നും ആദിത്യനാഥ് വ്യക്തമാക്കി. സുപ്രീം കോടതിയില്‍ വാദം നടക്കുന്ന അയോധ്യ കേസിലെ വിധി തന്റെ സര്‍ക്കാര്‍ മാനിക്കുമെന്നും ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

Read More: പോരാടേണ്ടത് ഇന്ത്യയ്ക്കു വേണ്ടിയോ, പൗരത്വത്തിനു വേണ്ടിയോ?; അസമിലെ ഇന്ത്യന്‍ സൈനികര്‍ ചോദിക്കുന്നു

രണ്ട് വര്‍ഷം മുമ്പ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം, യുപിയില്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങളും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിലും വിദ്യഭ്യാസ മേഖലയിലും വന്ന ഗുണപരമായ മാറ്റങ്ങളും സ്‌കൂളുകളിലെ നവീകരിച്ച സിലബസിനെക്കുറിച്ചുമെല്ലാം ആദിത്യനാഥ് ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സുതാര്യമായാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നടത്തിയ ‘ജനസംഖ്യാ വിസ്‌ഫോടനം’ എന്ന പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു പരിധി കഴിഞ്ഞാല്‍ ഘട്ടം ഘട്ടമായ സമീപനം ആവശ്യമാണെന്ന് ആദിത്യനാഥ് മറുപടി നല്‍കി. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് യുപിക്ക് ഉദാഹരണമായി സ്വീകരിക്കാവുന്നതാണെന്നും ആദിത്യനാഥ് പറഞ്ഞു.

Read More: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്

“കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കുക എന്നത് സുപ്രധാനവും ധീരവുമായ തീരുമാനമാണ്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇക്കാര്യത്തില്‍ അഭിനന്ദിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. ഉത്തര്‍പ്രദേശിന് ഒരു എന്‍ആര്‍സിയുടെ ആവശ്യം വന്നാല്‍ ഞങ്ങളും അങ്ങനെ ചെയ്യും. ആദ്യഘട്ടത്തില്‍ അത് അസം ആണ്. അവിടെ അത് നടപ്പിലാക്കിയ രീതി ഞങ്ങള്‍ക്കും ഉദാഹരണമാണ്. അവരുടെ അനുഭവം ഉപയോഗിച്ച്, ഘട്ടം ഘട്ടമായി ഞങ്ങള്‍ക്ക് ഇത് ഇവിടെ ആരംഭിക്കാന്‍ കഴിയും. ദേശീയ സുരക്ഷയ്ക്ക് ഇത് പ്രധാനമാണ്, അനധികൃത കുടിയേറ്റം വഴി ദരിദ്രരുടെ അവകാശങ്ങള്‍ എടുത്ത് കളയുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും,” ആദിത്യനാഥ് പറഞ്ഞു.

അയോധ്യ കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ “എല്ലാവർക്കും കോടതിയിൽ വിശ്വാസമുണ്ട്” എന്ന് ആദിത്യനാഥ് പറഞ്ഞു. കോടതിയുടെ വിധി എന്തായാലും ഞങ്ങൾ മാനിക്കും. ഞങ്ങൾ വിധിയെ ബഹുമാനിക്കാൻ പോകുന്നു, നിങ്ങൾ വിഷമിക്കേണ്ടതില്ല,” ആദിത്യനാഥ് പറഞ്ഞു.

ജനസംഖ്യ വര്‍ധനവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ”ഒരു പരിധിക്കുശേഷം, ഒരു തടയിടണം. ഇത് ഏത് രൂപത്തിലായിരിക്കണം എന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ശരിയായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ അത് ഘട്ടം തിരിച്ച് പ്രയോഗിക്കും. ഞങ്ങള്‍ ഇതിനകം ഇതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു” ആദിത്യനാഥ് പറഞ്ഞു.

(ഭൂപേന്ദ്ര പാണ്ഡെ, രവിഷ് തിവാരി)

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Yogi adityanath says if need be uttar pradesh can look at nrc

The moderation of comments is automated and not cleared manually by malayalam.indianexpress.com