scorecardresearch

രാമക്ഷേത്ര നിർമ്മാണം; അഭിപ്രായ സമന്വയം പരജയപ്പെട്ടാൽ വേറെയും മാർഗ്ഗങ്ങളുണ്ട് : യോഗി ആദിത്യനാഥ്

രാമജന്മഭൂമി വിഷയത്തില്‍ അവരുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ആദിത്യനാഥ്

രാമജന്മഭൂമി വിഷയത്തില്‍ അവരുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ആദിത്യനാഥ്

author-image
WebDesk
New Update
അയോധ്യ പ്രശ്നം 24 മണിക്കൂർ കൊണ്ട് പരിഹരിക്കാം: യോഗി ആദിത്യനാഥ്

ലക്ന‍ൗ: അഭിപ്രായ സമന്വയത്തിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്താനായില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങളുണ്ടെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ ജുഡീഷ്യറിയിൽ ബഹുമാനിക്കുന്നെന്നും ഭരണഘടനയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

അയോധ്യ കേസിൽ വാദം നേരത്തെ കേൾക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പരാമർശം.

"നാട്ടിൽ ക്രമസമാധാനം പാലിക്കേണ്ട ഉത്തരവാദിത്വം തങ്ങളുടേതാണ്, എത്രയും വേഗം തന്നെ പ്രശ്നം പരിഹരിക്കും. എന്നാൽ അഭിപ്രായ സമന്വയത്തിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്താനായില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങളും ഉണ്ട്" ആദിത്യനാഥ് പറഞ്ഞു.

നേരത്തെ അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്‌ജിദ്‌ തര്‍ക്കവിഷയത്തില്‍ അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലില്‍ അന്തിമവാദം തുടങ്ങുന്നതു സുപ്രീം കോടതി നീട്ടിയിരുന്നു. അന്തിമവാദം തുടങ്ങണ്ടേ തീയതി ജനുവരി ആദ്യവാരം തീരുമാനിക്കുമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ അറിയിക്കുകയായിരുന്നു.

Advertisment

സന്യാസിമാര്‍ സംയമനം പാലിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു. സന്യാസിമാരെ ബഹുമാനിക്കുന്നു. രാമജന്മഭൂമി വിഷയത്തില്‍ അവരുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

അതേസമയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിര്‍മശിച്ചു. കോടതിയില്‍ വിശ്വാസമുണ്ടെന്ന് പറയുകയും കോടതിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുകയുമാണ് യോഗി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര പ്രതാപ് സിംഗ് കുറ്റപ്പെടുത്തി.

Bjp Ayodhya Land Dispute Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: