ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാരാവണമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് ഖൊരക്പൂര്‍ എം.പിയും തീപ്പൊരി നേതാവുമായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരത്തിലേറും. ല​ക്നോ​വി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗ​മാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എം​എ​ൽ​എ​മാ​ർ​ക്ക് പു​റ​മെ മു​തി​ർ​ന്ന നേ​താ​വ് വെ​ങ്ക​യ്യ നാ​യി​ഡു, ഭു​പേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​ർ പ്രത്യേ​ക നി​രീ​ക്ഷ​ക​രാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആര്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണയാണ് യോഗിയെ തുണച്ചത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ നടപടി നേരിട്ടയാളാണ് യോഗി ആദിത്യനാഥ്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​പി​യി​ൽ അ​ധി​കാ​രം​പി​ടി​ച്ച ബി​ജെ​പി​ക്ക് ആ​ഴ്ച​ക​ളോ​ളം ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​യ​ത്. ആ​റു ത​വ​ണ ഗൊ​ര​ക്പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലെ​ത്തി​യ, ക​ടു​ത്ത ഹി​ന്ദു​ത്വ​വാ​ദി​യാ​യ ആ​ദി​ത്യ​നാ​ഥ് ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ൻ രാ​ജ്യം വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വിവാദം സൃഷ്ടിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി പിടിവലി രൂക്ഷമായതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണുള്ളത്. ലക്‌നോ മേയര്‍ ആയ ദിനേശ് ശര്‍മ്മ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരെയാണ് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ