ലക്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദീ തീരത്ത് ശ്രീരാമന്റെ വലിയ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 100 മീറ്റർ ഉയരമുള്ള പ്രതിമയാണ് ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്നും അനുമതി വാങ്ങിയ ശേഷം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സരയൂഘട്ടിൽ പ്രതിമ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം ഇന്നലെ രാജ്ഭവനിൽ നടന്ന പത്രസമ്മേളനത്തിലാണ് വിശദീകരിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന് ഇത് സംബന്ധിച്ച് കത്തയക്കാനിരിക്കുന്നതേയുള്ളൂവെന്ന് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് സെക്രട്ടറി അവാനിഷ് കുമാർ അശ്വതി പറഞ്ഞു.

ഈ പദ്ധതിക്കായി 196 കോടിയുടെ പദ്ധതി റിപ്പോർട്ടാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്. ഇതിൽ 134 കോടി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കി. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒക്ടോബർ 18 ന് അയോധ്യയിൽ നടക്കുന്ന ദീപാവലി ആഘോഷ ചടങ്ങിൽ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ