ലക്‌നൗ: അധികാരത്തിലേറി 15 ദിവസത്തിനകം ജനപ്രീയ തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ്. ഇന്ന് ചേർന്ന ആദ്യ മന്ത്രിസഭയോഗിലാണ് ജനപ്രിയ തീരുമാനങ്ങൾ മുഖ്യമന്ത്രി ആദിത്യനാഥ് സ്വീകരിച്ചത്. 36359 കോടി രൂപയുടെ കാർഷകരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളാനാണ് യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി മുന്നോട്ട് വച്ച പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്നത്. രണ്ടു കോടി 15 ലക്ഷം കർഷകർക്ക് നടപടിയുടെ നേട്ടം ലഭിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.

2 ലക്ഷം രൂപവരെയുള്ള കടങ്ങൾ ആണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. യുപിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രചരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ