/indian-express-malayalam/media/media_files/uploads/2018/11/hanuman-cats-horz-007.jpg)
ആള്‍വാര്‍: ഹനുമാനെ ദലിതനെന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ്. പരാമര്‍ശത്തില്‍ മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദലിത് വോട്ട് പിടിക്കാനുളള ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് നടത്തിയത്.
ഹനുമാന്‍ 'ആദിവാസി ദലിതന്‍' ആണെന്നും അതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പാടുളളൂവെന്നും അദ്ദേഹം ആള്‍വാറില്‍ പറഞ്ഞു. രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു ഒറ്റപ്പെട്ട് താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്നിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മള്‍ വിശ്രമിക്കാന്‍ പാടില്ല,' ആദിത്യനാഥ് പറഞ്ഞു.
രാജസ്ഥാനിലെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭയാണ് ആദിത്യനാഥിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. രാഷ്ട്രീയ നേട്ട്തതിനായി ഹനുമാന്‍ സ്വാമിയുടെ ജാതി ഉപയോഗിച്ചെന്ന് കാണിച്ച് മഹാസഭയുടെ പ്രസിഡന്റ് സുരേഷ് മിശ്രയാണ് നോട്ടീസ് അയച്ചത്. നിരവധി ഭക്തരുടെ മതവികാരമാണ് ആദിത്യനാഥ് വ്രണപ്പെടുത്തിയതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
മതത്തിന്റെ പേരില്‍ ഇത് ആദ്യമായല്ല ആദിത്യനാഥ് വോട്ട് തേടുന്നതും പ്രചാരണം നടത്തുന്നതും. ശ്രീരാമനെയാണ് അദ്ദേഹം മിക്കപ്പോഴും ഇതിനായി വലിച്ചിഴക്കാറുളളത്. ഹിന്ദുത്വത്തിന്റെ കാവലാളായാണ് ആദിത്യനാഥിനെ പാര്‍ട്ടി അവതരിപ്പിക്കുന്നത്. അതേസമയം, വികസനത്തിന്റെ മേല്‍നോട്ടക്കാരനായാണ് മോദി സ്വയം അവതരിപ്പിക്കുന്നതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.