scorecardresearch

വീണ്ടും പ്രതിമകള്‍ തലയുയര്‍ത്തുന്നു; പട്ടേലിനേക്കാളും വലിയ ശ്രീരാമ പ്രതിമ ഉത്തര്‍പ്രദേശില്‍

ശ്രീരാമ രൂപം മാത്രം 151 മീറ്ററും, തറ 50 മീറ്ററും, തലയ്ക്ക് മുകളിലുളള ഛത്രം 20 മീറ്ററും ഉണ്ടായിരിക്കും

ശ്രീരാമ രൂപം മാത്രം 151 മീറ്ററും, തറ 50 മീറ്ററും, തലയ്ക്ക് മുകളിലുളള ഛത്രം 20 മീറ്ററും ഉണ്ടായിരിക്കും

author-image
WebDesk
New Update
വീണ്ടും പ്രതിമകള്‍ തലയുയര്‍ത്തുന്നു; പട്ടേലിനേക്കാളും വലിയ ശ്രീരാമ പ്രതിമ ഉത്തര്‍പ്രദേശില്‍

ലക്നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ അയോധ്യയില്‍ സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ സരയു നദിതീരത്ത് ശ്രീരാമ പ്രതിമ പണിയുമെന്ന് യു.പി മുഖ്യമന്ത്രി യോഗി​ ആദിത്യനാഥിന്റെ പ്രഖ്യാപനം. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാളും വലിയ 221 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ പണിയുന്നത്. പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്.

Advertisment

ശ്രീരാമ രൂപം മാത്രം 151 മീറ്ററും, തറ 50 മീറ്ററും, തലയ്ക്ക് മുകളിലുളള ഛത്രം 20 മീറ്ററും ഉണ്ടായിരിക്കും. ശനിയാഴ്ച രാത്രി വൈകി ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച അഞ്ച് പ്രതിമകളില്‍ നിന്നും അയോധ്യയില്‍ സ്ഥാപിക്കുന്ന രാമന്റെ പ്രതിമ യോഗി ആദ്യനാഥ് തെരഞ്ഞെടുക്കുകയും ഉണ്ടായി. പ്രതിമയെ പ്രതീനിധീകരിക്കുന്ന ചിത്രവും മാധ്യമങ്ങള്‍ക്ക് നല്‍കി. പ്രതിമ സ്ഥാപിക്കുന്ന സ്ഥലം, ചെലവ് എന്നിവ യോഗി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. പ്രതിമ സ്ഥാപിക്കാനുളള ഫണ്ട് എവിടെ നിന്ന് എടുക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

ലിബര്‍ട്ടി ഓഫ് സ്റ്റ്യാചു പോലെ രാമന്റെ പ്രതിമയോട് ചേര്‍ന്നും ചരിത്രം, സംസ്‌കാരം രാമനുമായി ബന്ധപ്പെട്ട പുരാണം എന്നിവ രേഖപ്പെടുത്തുന്ന ഒരു മ്യൂസിയം നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അയോധ്യയില്‍ ഹിന്ദുത്വ സംഘടനകള്‍ രാമക്ഷേത്രം പണിയാനാവശ്യപ്പെട്ട് നടത്തുന്ന സമ്മേളനത്തെ ലക്ഷ്യമിട്ടാണ് ധൃതി പിടിച്ചുളള യോഗിയുടെ പ്രഖ്യാപനമെണെന്നാണ് കരുതുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമനിര്‍മ്മാണം നടത്തണമെന്നാണ് ബിജെപി സര്‍ക്കാരിനോട് വിഎച്ച്പിയും ശിവസേനയും അടക്കമുളള സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതൊരു അവസാന പോരാട്ടമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ ഈ വര്‍ഷം അവസാനം വരെ സമയം തരാമെന്നുമാണ് വിഎച്ച്പി നേതാക്കള്‍ കേന്ദ്രത്തോട് പറഞ്ഞത്.

Advertisment
Uttar Pradesh Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: