ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ വിവാദം. മുതിര്‍ന്ന നേതാവ് എന്‍ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അനവസരത്തിലുള്ള ചിരി. ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വീഡിയോയിലുള്ളത്.

Photo: Facebook

തിവാരിയുടെ മൃതശരീരത്തിനു സമീപമാണ് ഇവരെല്ലാം ഇരുന്നിരുന്നത്. അതേസമയം, സംഭവത്തെ ബിജെപി നേതാക്കളുടെ സ്വഭാവ ദൂഷ്യമായി ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ചു. യോഗിയുടെ പൊട്ടിച്ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

എന്‍.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടില്‍ സംസ്‌കരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ