ലക്‌നൗ: അധികാരത്തിൽ എത്തിയതിന് ശേഷം സംസ്ഥാനത്തെ അവധി ദിനങ്ങൾ വെട്ടിക്കുറച്ച യോഗി ആദിത്യാഥിന്റെ തീരുമാനം വിവാദമാകുന്നു. നബി ദിനം അടക്കം 15 പൊതു അവധി ദിനങ്ങളാണ് പുതിയ മുഖ്യമന്ത്രി റദ്ദാക്കിയിരിക്കുന്നത്. പ്രമുഖരുടെ ജന്‍മ, ചരമ ദിനങ്ങള്‍ക്ക് അവധി നല്‍കുന്ന തീരുമാനമാണ് യോഗീ ആദിത്യനാഥ് മന്ത്രിസഭ റദ്ദാക്കിയത്. ഹിന്ദു ആചാര പ്രകാരമുള്ള അവധികളായ വാല്‍മീകി ജയന്തി, ചാത് എന്നിവയും ഒഴിവാക്കിയ അവധികളില്‍പ്പെടുന്നു.

കര്‍പൂരി താക്കൂര്‍ ജന്മദിനം, പരശുറാം ജയന്തി, ചന്ദ്രശേഖര്‍ ജന്മദിനം, മഹാറാണ പ്രതാപ് സിങ്, റമസാനിലെ അവസാന വെള്ളി, വിശ്വ കര്‍മ്മ പൂജ, സര്‍ദാര്‍ വല്ലഭബായ് പട്ടേല്‍ ജയന്തി എന്നിങ്ങനെ പോകുന്നു റദ്ദായിപ്പോയ മറ്റ് അവധി ദിനങ്ങള്‍. ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഷം 42 പൊതു അവധി ദിനങ്ങളാണുള്ളത്. ഇതില്‍ 17 എണ്ണവും പ്രമുഖരുടെ ജന്‍മ, ചരമ ദിനങ്ങളാണ്. ഇതില്‍ 15 എണ്ണമാണ് ഇന്നു ചേര്‍ന്ന യു.പി മന്ത്രിസഭാ യോഗം റദ്ദാക്കിയത്.

അതേ സമയം നബിദിനം അവധി ദിനങ്ങളിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ മുസ്ലീം സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്ത് മറ്റ് എല്ലായിടത്തും നബിദിനം പൊതു അവധിയാണ് എന്നും യോഗി ആദിത്യ നാഥ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് എന്നും മുസ്ലീം സംഘടനകൾ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ