International Yoga day 2018: ന്യൂഡൽഹി: നാലാമത് രാജ്യാന്തര യോഗാദിനാചരണം ഇന്ന്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിൽ അന്‍പതിനായിരത്തോളം പേർ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകുന്നത്. ലോകത്തെ ഒന്നാക്കുന്ന ഏറ്റവും വലിയ ശക്തിയായി യോഗ മാറിയെന്ന് മോദി പറഞ്ഞു. രാവിലെ 6.30ഓടെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹം യോഗയ്ക്ക് നേതൃത്വം നല്കി.
ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം ഡെറാഡൂണില്‍ എത്തിയത്. രോഗത്തില്‍ നിന്നും സൗഖ്യത്തിലേക്കുളള വഴിയാണ് യോഗ ലോകത്തിന് കാണിച്ച് കൊടുത്തതെന്ന് മോദി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം യോഗാസനങ്ങള്‍ ചെയ്തു.
രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഐക്യരാഷ്ട്ര സഭ 2014 ജൂണ്‍ 21നാണ് രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്.