scorecardresearch

സന്യാസിമാര്‍ക്കും ഭാരതരത്‌ന നല്‍കണം: ബാബ രാംദേവ്

കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കാത്തത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും രാംദേവ് പറഞ്ഞു

കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കാത്തത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും രാംദേവ് പറഞ്ഞു

author-image
WebDesk
New Update
Patanjali, amla juice, baba ramdev,

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്കും രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ബാബ രാംദേവ്.

Advertisment

'കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിക്ക് പോലും ഭാരതരത്‌ന നല്‍കാത്തത് തികച്ചും നിര്‍ഭാഗ്യകരമാണ്. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദജി, ശിവകുമാരസ്വാമി തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ എത്രയോ പേരുണ്ട്,' രാം ദേവ് പറഞ്ഞു.

ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിക്ക് (110) ഭാരതരത്‌ന നല്‍കാത്തതില്‍ കർണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ മാസം 21-ാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ഈ വര്‍ഷം മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപേന്‍ ഹസാരിക, ജനസംഘം നേതാവ് നാനാജി ദേശ്‌മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചത്.

Baba Ramdev

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: