റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയുടെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിലെ (എ.ഡി.എ.ജി) മിക്കവാറും എല്ലാ പ്രമുഖ കമ്പനികളുടെ ഓഫീസുകളും റിലയൻസ് സെന്റർ എന്ന പേരിൽ ഇവിടെതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

മെയ് 6 ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് 2,892.44 കോടി രൂപ കുടിശ്ശിക ഈടാക്കാൻ ശ്രമിച്ചതായും നോട്ടീസ് നൽകി 60 ദിവസത്തിനുശേഷവും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ജൂലൈ 22 ന് മൂന്ന് കമ്പനികൾ കൈവശപ്പെടുത്തിയതായും യെസ് ബാങ്ക് അറിയിച്ചു.

ഈ വസ്തുവകകൾ കൈകാര്യം ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് യെസ് ബാങ്ക് 2,892 കോടി രൂപയ്ക്ക് ഈടാക്കും.

21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. കടങ്ങൾ വീട്ടാനുള്ള വിഭവങ്ങൾ സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെസ് ബാങ്ക് നോട്ടീസ് അനുസരിച്ച് ചില ആസ്ഥാനങ്ങൾ പാട്ടത്തിന് നൽകാൻ ഗ്രൂപ്പ് ശ്രമിച്ചിരുന്നു.

മറ്റ് രണ്ട് കമ്പനികൾ ദക്ഷിണ മുംബൈയിലെ നാഗിൻ മഹലിലെ രണ്ട് വ്യത്യസ്ത നിലകളിലായി 1,717 ചതുരശ്ര അടി, 4,936 ചതുരശ്ര അടി എന്നിങ്ങനെ നിലകൊള്ളുന്നു.

6,000 കോടി രൂപ കുടിശ്ശികയുള്ള ആർ-ഇൻഫ്ര ഈ സാമ്പത്തിക വർഷം പൂർണമായും കടക്കെണിയിലാകുമെന്ന് ജൂൺ 23 ന് അനിൽ അംബാനി പറഞ്ഞിരുന്നു. 2018 ൽ കമ്പനി മുംബൈ എനർജി ബിസിനസ് 18,800 കോടി രൂപയ്ക്ക് അദാനി ട്രാൻസ്മിഷന് വിറ്റു. ഇതുവഴി കടം 7,500 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചിരുന്നു.

Read in English: Yes Bank takes over Anil Ambani’s group HQ in Mumbai for failure to repay Rs 2,892 crore

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook