യെസ് ബാങ്കിന്റെ പ്രതിസന്ധി ഫോണ്‍പേയെ ബാധിച്ചു

ഫോണ്‍പേ ഇടപാടുകള്‍ നടത്തുന്നതിന് യെസ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്

yes bank യെസ് ബാങ്ക്, digital partners including PhonePe hit by moratorium, ഫോണ്‍പേ പ്രവര്‍ത്തന രഹിതം, ഫോണ്‍പേ,  യെസ് ബാങ്ക് മൊറട്ടോറിയം, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: യെസ് ബാങ്കിന്റെ പ്രതിസന്ധി ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ഫോണ്‍ പേയെ ബാധിച്ചു. മണിക്കൂറുകളായി ഫോണ്‍പേ പ്രവര്‍ത്തനരഹിതമാണ്. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഫോണ്‍പേയെ ബാധിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. പണം കൈമാറ്റത്തിന് യെസ് ബാങ്കിനെ ആശ്രയിക്കുന്ന ഫിന്‍ടെക് കമ്പനികളുടെ സേവനങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.

Read Also: മൊറട്ടോറിയത്തിനു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില 85 ശതമാനം ഇടിഞ്ഞു

പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഫോണ്‍പേ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. “ആര്‍ബിഐ ഞങ്ങളുടെ പങ്കാളി ബാങ്കിന് (യെസ് ബാങ്ക്) മൊറട്ടോറിയം ഏര്‍പ്പെടുത്തി. എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാന്‍ മുഴുവന്‍ ടീമും രാത്രി ശ്രമിച്ചു,” ആപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ സമീര്‍ നിഗം ട്വീറ്റ് ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോണ്‍പേ. തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നതിന് യെസ് ബാങ്കിനെയാണ് ഫോണ്‍പേ ആശ്രയിക്കുന്നത്. ഒരു മാസം ഒരു യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 ആയി ആര്‍ബിഐ കഴിഞ്ഞ ദിവസം നിജപ്പെടുത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Yes bank moratorium downs phone pe

Next Story
താടി വളർത്തി ഒമർ അബ്‌ദുല്ല; സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങൾomar abdullah, omar abdullah photo, omar abdullah pic, omar abdullah jammu kashmir, omar abdullah latest pic, omar abdullah twitter, omar abdullah viral pic, omar abdullah new look pic, omar abdullah beard look, omar abdullah new look, omar abdullah latest news, jammu kashmir omar abdullah, jk omar abdullah
The moderation of comments is automated and not cleared manually by malayalam.indianexpress.com