കൊലക്കേസിൽ പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് സ്റ്റേ. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു. നിമിഷ പ്രിയയെ വധശിക്ഷയ്‌ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിനെതിരെ നിമിഷ യെമനിലെ പരമോന്നത നീതി പീഠമായ ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുകയായിരുന്നു.

തനിക്കെതിരായ ശിക്ഷ നീട്ടിവയ്‌ക്കുക, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചത്. നിമിഷയുടെ അപ്പീൽ ഹർജിയിൽ തീരുമാനമെടുക്കും വരെയാണ് നിലവിലെ ശിക്ഷ സ്റ്റേ ചെയ്‌തിരിക്കുന്നത്.

Read Also: മേശപ്പുറത്ത് ഗ്ലാസ് പൊട്ടിയ നിലയിൽ; വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത, കാറിനു പിന്നാലെ പൊലീസ്

2017 ഓഗസ്റ്റിലാണ് യെമൻ പൗരൻ കൊല്ലപ്പെടുന്നത്. ഭാര്യ നിമിഷയാണ് കൊല നടത്തിയതെന്ന് ആരോപണമുയർന്നിരുന്നു. ഭർത്താവിനെ യുവതി വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയെന്നാണ് റിപ്പോർട്ട്. യെമനിലെ അൽദെയ്‌ദ് എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.

യെമനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷയെ കൊലപാതകത്തിനു ശേഷം സ്ഥലത്ത് നിന്നും കാണാതാകുകയായിരുന്നു. വെട്ടി നുറുക്കപ്പെട്ട മൃതദേഹം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുളളവര്‍ പരാതിപ്പെട്ട പ്രകാരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook