Latest News

നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി; സ്കൂളുകൾ അടയ്ക്കും, ബസുകളിലും മെട്രോകളിലും 50 ശതമാനം യാത്രക്കാർ

വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം

ഡൽഹി മാർക്കറ്റിലെ തിരക്ക്

ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. കോവിഡ് കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. സ്കൂൾ, കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കും. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. ബസുകളിലും മെട്രോകളിലും 50 ശതമാനം യാത്രക്കാരെ മാത്രമാകും അനുവദിക്കുക.

പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഉയർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ, രോഗം പടരുന്നത് തടയാനാണ് സർക്കാർ ശ്രമം. ഇതിനായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കേജ്‌രിവാൾ പറഞ്ഞു.

കടകളുടെയും മാളുകളുടെയും പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. റസ്റ്ററന്റുകളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. രാവിലെ 8 മുതൽ രാത്രി 10 വരെ തുറക്കാം. ബാറുകൾക്കും 50 ശതമാനം പേരെ പ്രവേശിപ്പിച്ച് 12 മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. സിനിമാ തിയേറ്ററുകൾ, ബാൻക്വറ്റ് ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, ജിം, സ്പാ, വിനോദ പാർക്കുകൾ, യോഗ സെന്ററുകൾ എല്ലാം അടച്ചിടും.

സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പ്രവർത്തന സമയം. മതപരമായോ വിനോദപരമയോ രാഷ്ട്രീയപരമായോ ഉള്ള യാതൊരുവിധ കൂട്ടംചേരലും അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനതിരക്ക് കൂടിയാൽ മാർക്കറ്റുകൾ സർക്കാരിന് അടയ്ക്കേണ്ടി വരുമെന്നും കേജ്‌രിവാൾ മുന്നറിയിപ്പ് നൽകി.

Read More: കുട്ടികൾക്ക് കോവാക്സിൻ മാത്രം, വാക്സിൻ റജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ: ആരോഗ്യമന്ത്രാലയം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Yellow alert issued in delhi schools to shut

The moderation of comments is automated and not cleared manually by malayalam.indianexpress.com