ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി മൂന്ന് ദിവസം പൂര്‍ത്തിയാക്കും മുന്‍പ് ബി.എസ്.യെഡിയൂരപ്പ രാജിവച്ചു. വിധാന്‍ സൗധയില്‍ നടത്തിയ വൈകാരികമായ പ്രസംഗത്തിനൊടുവിലാണ് യെഡിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. ഇതോടെ കര്‍ണ്ണാടകത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഇന്ന് രാവിലെയും ബിജെപി കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ പണം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതിന്റെ നാല് ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയം കാണാനാവില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയാന്‍ യെഡിയൂരപ്പ തീരുമാനിച്ചത്. മുഖ്യമന്ത്രിയായ യെഡിയൂരപ്പയും മകന് വിജയേന്ദ്രയും തങ്ങളുടെ എം എല്‍ എ മാരെ പണവും മന്ത്രിസ്ഥാനവും നല്കി സ്വാധിക്കാന്‍ ശ്രമിച്ചുവെന്ന് രാവിലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. യെഡിയൂരപ്പ് വിധാന്‍ സൗധയില്‍ പറഞ്ഞ പ്രസക്തവാചകങ്ങള്,
1. എന്റെ ജീവിതം മുഴുവന്‍ കര്‍ഷകര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. കര്‍ഷകരുടെ ഒരു ലക്ഷത്തോളം രൂപയുടെ കടം എഴുതി തള്ളാനും 1.5 ലക്ഷം കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിക്കാനുംം വരള്‍ച്ചയെ നേരിടാനും ഞാന്‍ ആഗ്രഹിച്ചിരുന്നു.
2.കര്‍ഷകരും ദളിതരും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണം. ജനങ്ങളെ അവരുടെ വീടുകളില്‍ പോയി ഞാന്‍ കണ്ടു. അവര്‍ക്കൊപ്പമിരുന്ന് അവരുടെ പ്രശ്നങ്ങള്‍ കേട്ട് മനസിലാക്കി.
3. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രധാനമന്ത്രി ഒരിക്കല്‍ പോലും കര്‍ണാടകയോട് വിവേചനം കാണിച്ചിട്ടില്ല. കര്‍ണാടകയിലെ ജനങ്ങളെ സഹായിക്കാന്‍ അദ്ദേഹം എന്നും തയ്യാറായിരുന്നു.
4. കര്‍ണാടകയ്ക്ക് ആവശ്യം സത്യസന്ധരായ രാഷ്ട്രീയക്കാരെയാണ്.
5. എന്റെ ജീവിതം ഹോമിച്ചാണ് ഞാന്‍ ഇതുവരെ എത്തിയത്.
6. ബിജെപിയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.
7. എന്റെ അവസാന ശ്വാസം വരെ ഞാന്‍ കര്‍ണാടകയിലെ ജനങ്ങളെ സേവിയ്ക്കും.
8. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 28 സീറ്റുകളില്‍ വിജയിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു.
9. സീറ്റുകളല്ല, സര്‍ക്കാരിനെതിരെയുളള രോക്ഷമാണ് പ്രധാനം.