scorecardresearch

Karnataka MLAs Resignation: ആത്മവിശ്വാസത്തോടെ ബിജെപി; യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഗൗഡ

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇന്ന് വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയത്

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇന്ന് വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയത്

author-image
WebDesk
New Update
Karnataka MLAs Resignation: ആത്മവിശ്വാസത്തോടെ ബിജെപി; യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഗൗഡ

Karnataka MLAs Resignation, Karnataka Political Crises: ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉന്നമിട്ട് ബിജെപി നീക്കം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ബിജെപി വാദിക്കുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തിലാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം രൂപപ്പെട്ടത്.

Advertisment

കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നത് ബിജെപിയുടെ പ്രതീക്ഷയാണ് കാണിക്കുന്നത്. എന്നാല്‍, എല്ലാ കാര്യങ്ങളും സസൂക്ഷം വീക്ഷിച്ച് കാത്തിരിക്കാമെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ രാജിക്ക് കാരണം ബിജെപിയല്ലെന്നും  യെഡിയൂരപ്പ പറയുന്നു. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ വിളിച്ചാല്‍ ബിജെപിക്ക് അത് സാധിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇന്ന് വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയത്. താന്‍ വീട്ടിലേക്ക് പോയതിനാല്‍ വിധാന്‍ സൗധയിലെത്തിയ എംഎല്‍എമാരുടെ രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞു. നാളെ അവധിയായതിനാല്‍ അടുത്ത പ്രവൃത്തിദിനമായ തിങ്കളാഴ്ച രാജിക്കത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

Advertisment

വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പുകള്‍ ഞെട്ടിയിരിക്കുകയാണ്. ഭരണം നഷ്ടമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എംഎല്‍എമാരുടെ രാജിയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള ആകെ എംഎല്‍എമാരുടെ എണ്ണം 103 ആയി. നിയമസഭയിലെ അംഗബലം 211 ലേക്ക് ചുരുങ്ങും. അങ്ങനെ വന്നാല്‍ 106 ആയിരിക്കും കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് ഇപ്പോള്‍ 105 സീറ്റാണ് തനിച്ചുള്ളത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് രാഷ്ട്രീയ നീക്കമായിരിക്കും കര്‍ണാടകത്തില്‍ സംഭവിക്കുക എന്ന് പ്രവചിക്കാന്‍ സാധിക്കില്ല.

Bs Yedyurappa Jds Congress Karnataka Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: