ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്നാണ് മോദി പറയുന്നത് എന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ നാണം കെടുകയാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
''ബാലാക്കോട്ട് ആക്രമണം ആള്‍നാശമുണ്ടാക്കിയില്ലെന്ന് മോദിയുടെ മന്ത്രി പറയുന്നു. അതും ക്യാമറക്ക് മുന്നില്‍. എത്രമാത്രം നുണകളാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ച മോദിയുടെ നടപടിയും ആഗോളതലത്തില്‍ രാജ്യത്തെ അപമാനിക്കുന്നതാണ്. നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണ് അദ്ദേഹം ചെയ്യുന്നത്. ' എന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
ബാലക്കോട്ട് വ്യോമാക്രമണം ആള്‍നാശമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ പറഞ്ഞതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ തെളിവ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെ കേന്ദ്രത്തെ വെട്ടിലാക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയാണ് പറഞ്ഞതു. അവരെ പേടിപ്പിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനും ആണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ മറുപടി.
പ്രധാനമന്ത്രിയോ അമിത് ഷായോ ബിജെപി വക്താക്കളോ 300 പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നു മന്ത്രി ചോദിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാനും കണ്ടിരുന്നു. ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ചുരുവില്‍ പ്രസംഗിച്ചതു കേട്ടു. 300 പേര്‍ കൊല്ലപ്പെട്ടന്ന് അദ്ദേഹം പറഞ്ഞിരുന്നോ ഏതെങ്കിലും ബിജെപി വക്താവ് പറഞ്ഞോ അമിത് ഷാ പറഞ്ഞോ- കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ അലുവാലിയ ചോദിച്ചു. ആള്‍നാശമായിരുന്നില്ല ലക്ഷ്യമെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്നു തെളിയിക്കലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോദിയുടെ പ്രസ്താവനകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നത്: യെച്ചൂരി
പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയാണ് പറഞ്ഞതു. അവരെ പേടിപ്പിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനും ആണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.