scorecardresearch

ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചിട്ടും ബിജെപിയുടെ ആസ്തിയിൽ വൻ വർധന; ഒരു വർഷത്തിനിടെ ലഭിച്ചത് 6,088 കോടി

പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ 12 മടങ്ങ് അധികമാണ് ബിജെപിക്ക് ലഭിച്ച ഫണ്ട്. കോൺഗ്രസിന് ഈ വർഷം ലഭിച്ചത് 522.13 കോടി രൂപയാണ്

പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ 12 മടങ്ങ് അധികമാണ് ബിജെപിക്ക് ലഭിച്ച ഫണ്ട്. കോൺഗ്രസിന് ഈ വർഷം ലഭിച്ചത് 522.13 കോടി രൂപയാണ്

author-image
WebDesk
New Update
Amith sha and Modi

അമിത് ഷാ, നരേന്ദ്ര മോദി

ന്യൂഡൽഹി: സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിട്ടും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഫണ്ടിൽ കുറവുണ്ടായില്ലെന്ന് റിപ്പോർട്ടുകൾ. അജ്ഞാതമായി സംഭാവനകൾ നൽകാൻ അനുവദിച്ചിരുന്ന ബോണ്ട് സമ്പ്രദായം നിർത്തലാക്കിയ ശേഷമുള്ള ആദ്യത്തെ മുഴുവൻ സാമ്പത്തിക വർഷമായ 2024-25-ൽ ബിജെപിയുടെ സംഭാവനകളിൽ 53 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment

Also Read: ഇലക്ടറൽ ബോണ്ട് റദ്ദാക്കി; രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റുകളുടെ സംഭാവന മൂന്നിരട്ടിയായി വർധിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 2024-25 വർഷത്തിൽ 6,088 കോടി രൂപയാണ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചതെന്ന് ബിജെപി സമർപ്പിച്ച കോൺട്രിബ്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷം (202324) ഇത് 3,967 കോടി രൂപയായിരുന്നു. ഡിസംബർ 8-ന് ബിജെപി സമർപ്പിച്ച ഈ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയത്.

പ്രതിപക്ഷത്തേക്കാൾ ബഹുദൂരം മുന്നിൽ

പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനേക്കാൾ 12 മടങ്ങ് അധികമാണ് ബിജെപിക്ക് ലഭിച്ച ഫണ്ട്. കോൺഗ്രസിന് ഈ വർഷം ലഭിച്ചത് 522.13 കോടി രൂപയാണ്. കോൺഗ്രസ് ഉൾപ്പെടെ 12 പ്രമുഖ പ്രതിപക്ഷ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവന 1,343 കോടി രൂപ മാത്രമാണ്. അതായത്, ഈ 12 പാർട്ടികൾക്കും കൂടി ലഭിച്ച ആകെ തുകയേക്കാൾ നാലര മടങ്ങ് അധികമാണ് ബിജെപിയുടെ പക്കലുള്ളത്.

Also Read: ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിനു സമീപം ചൈനീസ് റൈഫിൾ ടെലിസ്‌കോപ്പ് കണ്ടെടുത്ത് പൊലീസ്; കനത്ത ജാഗ്രത

പ്രധാന സ്രോതസ്സ് ഇലക്ടറൽ ട്രസ്റ്റുകൾ ബിജെപിയുടെ 162 പേജുള്ള റിപ്പോർട്ട് പ്രകാരം, പാർട്ടിയുടെ ആകെ സംഭാവനയുടെ 61 ശതമാനവും (3,744 കോടി രൂപ) ലഭിച്ചത് ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ്. ബാക്കിയുള്ള 2,344 കോടി രൂപ വ്യക്തികളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് ലഭിച്ചതാണ്.

 ബിജെപിക്ക് ഏറ്റവും കൂടുതൽ തുക നൽകിയ പ്രമുഖ കമ്പനികൾ

  • സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ: 100 കോടി രൂപ
  • രുങ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ്: 95 കോടി രൂപ
  • വേദാന്ത ലിമിറ്റഡ്: 67 കോടി രൂപ
  • മാക്രോടെക് ഡെവലപ്പേഴ്സ്: 65 കോടി രൂപ
  • ഡെറൈവ് ഇൻവെസ്റ്റ്മെന്റ്സ്: 53 കോടി രൂപ
  • ഐടിസി ലിമിറ്റഡ്: 39 കോടി രൂപ
  • മാൻകൈൻഡ് ഫാർമ: 30 കോടി രൂപ

ഏറ്റവും ഉയർന്ന സംഭാവന

2019-20 മുതലുള്ള കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഭാവനയാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യക്തിഗത സംഭാവനകളുടെയും വിവരങ്ങൾ ബിജെപി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി കോർപ്പറേറ്റ് കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാം.

Also Read:ആശുപത്രിയിൽ ആംബുലന്‍സില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പച്ചക്കറി സഞ്ചിയിലാക്കി ആദിവാസി കുടുബം

2017-18 ലാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. എന്നാൽ രാഷ്ട്രീയ ഫണ്ടിംഗിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ടറൽ ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളിൽ വൻ വർധനയുണ്ടായിരിക്കുന്നത്.

Read More:മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി റാം ജി; ബില്ലിന് രാഷ്ട്രപതിയുടെ ആംഗീകാരം

Bjp Electoral Bonds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: