ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് കാസർകോട് നിന്നുളള 15 പേരെ കടത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിനി യാസ്‌മിൻ മുഹമ്മദിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. മലയാളികളെ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് എത്തിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് സംശയിക്കുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്‌ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്‌മിൻ.

ജൂലൈ 31-ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് യാസ്മിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇവർക്കൊപ്പം നാല് വയസുകാരനായ മകനുമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നയിൽ ഡോ. ഇജാസിന്റെ വീട്ടിൽ താമസിച്ചിരുന്ന കാലത്താണ് ഇവർ കുറ്റം ചെയ്‌തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അബ്ദുൾ റാഷിദ് നേരത്തേ തന്നെ അഫ്‌ഗാനിസ്ഥാനിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇയാൾ യാസ്‌മിന്റെ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം കൈമാറിയതും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook