ശ്രീനഗർ: ജമ്മു കാശ്മീരിൽ യാസിൻ മാലിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചു.  തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടി.

പൊതു സുരക്ഷ നിയമ പ്രകാരം കസ്റ്റഡിയിലായിരുന്ന യാസിൻ മാലിക്കിനെ ഫെബ്രുവരി 22 വരെ തടവിൽ പാർപ്പിക്കും. ജമ്മുവിലെ കോട് ബൽവാൽ ജയിലിലാണ് അദ്ദേഹമിപ്പോൾ ഉളളത്.

കാശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഈ സംഘടനയെ നിരോധിച്ചതെന്ന് പിടിഐ റിപ്പോർട്ട് പറയുന്നു. യുഎപിഎ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് നടപടിയെടുത്തത്.

ഈ മാസം ജമ്മു കാശ്മീരിൽ നിരോധിക്കപ്പെടുന്ന രണ്ടാമത്തെ സംഘടനയാണിത്. മുൻപ് ജമാഅത്ത്-ഇ-ഇസ്ലാമി ജമ്മു ആന്റ് കാശ്മീർ എന്ന സംഘടനയാണ് നിരോധിക്കപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ