/indian-express-malayalam/media/media_files/uploads/2017/09/yaswanth-sinha-yashwant-sinha-759.jpg)
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും തൽക്കാലം വിട്ടുനിൽക്കുകയാണെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. പൊളിറ്റിക്കൽ ആക്ഷൻ ഗ്രൂപ്പായ രാഷ്ട്ര മഞ്ച് പട്‌നയിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു ബിജെപി പാർട്ടി വിടുന്നതായി യശ്വന്ത് സിൻഹ പ്രഖ്യാപനം നടത്തിയത്. ബിജെപി എംപി ശത്രുഘ്‌നൻ സിൻഹ, തേജസ്വി പ്രസാദ് യാദവ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
'ബിജെപിക്കൊപ്പം ഏറെ വർഷമായി പ്രവർത്തിക്കുന്നു. പക്ഷേ ഇന്ന് ബിജെപിയുമായുളള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇനി പങ്കാളിയല്ല', സിൻഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിപ്രായ വ്യത്യാസം ഏറെ നാളുകളായി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
നോട്ട് നിരോധനം, ജിഎസ്‌ടി, സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ മോദിയേയും അമിത് ഷായെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജനവികാരം മനസിലാക്കാതെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നു വിമര്‍ശിച്ചുകൊണ്ട് എംപിമാര്‍ക്ക് അദ്ദേഹം കത്തെഴുതിയിരുന്നു.
യശ്വന്ത് സിന്‍ഹ വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ മകനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.