Latest News

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാർച്ച് 10 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ആക്രമണത്തിന് ശേഷമാണ് താൻ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് സിൻഹ പറഞ്ഞു

Yahswant Sinha, യശ്വന്ത് സിൻഹ, Yashwant Sinha TMC, Trinamool Congress, West bengal assembly elections, Mamata banerjee, India news, Indian express, iemalayalam, ഐഇ മലയാളം

കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ  തൃണമൂൽ കോൺഗ്രസിൽ ചേർന്നു. രാജ്യസഭാ എംപിമാരായ ഡെറക് ഒബ്രിയാൻ, ശന്തനു സേന എന്നിവരുടെ സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ കൊൽക്കത്തയിൽ വച്ച് തൃണമൂൽ അംഗത്വം സീകരിച്ചത്. 27 മുതൽ എട്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം.

മാർച്ച് 10 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ആക്രമണത്തിന് ശേഷമാണ് താൻ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് സിൻഹ പറഞ്ഞു. “നന്ദിഗ്രാമിൽ മമതാജിക്കെതിരായ ആക്രമണമായിരുന്നു പ്രധാന സൂചന. ഈ നിമിഷമാണ് ഞാൻ ടിഎംസിയിൽ ചേരാനും അവരെ പിന്തുണയ്ക്കാനും തീരുമാനിച്ചത്,” അദ്ദേഹം പറഞ്ഞു.

Read More: വിമാനയാത്രയിൽ മാസ്ക് നേരെ വയ്ക്കുക, ഇല്ലെങ്കിൽ പിടി വീഴും

രാവിലെ ഒരു മണിക്കൂറോളം താൻ മമതയുമായി കൂടിക്കാഴ്ച നടത്തിയെന്നും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു എന്നും സിൻഹ പറഞ്ഞു. കേന്ദ്രത്തിലെ സർക്കാരിന് മാറ്റം വരുത്താൻ 2024 ഓടെ ടിഎംസി ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

“രാജ്യം നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു ജനാധിപത്യത്തിൽ, നാം മുൻ‌ഗണന നൽകിയ കാര്യങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്, ഇത് നമ്മുടെ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്. നമ്മുടെ കർഷകർ റോഡുകളിൽ പ്രതിഷേധിക്കുമ്പോഴും ആരും വിഷമിക്കുന്നില്ല. നീതിന്യായ വ്യവസ്ഥകൾ പോലും ഇപ്പോൾ ദുർബലമായിരിക്കുന്നു,” മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

“അടൽജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപിയുടെ കാലവും ഇപ്പോഴത്തെ അവസ്ഥയും തമ്മിൽ സ്വർഗവും നരകവും തമ്മിലുള്ള വ്യത്യാസമുണ്ട്. അടൽജി സഹകരണത്തിൽ വിശ്വസിച്ചു, എന്നാൽ ഇന്നത്തെ സർക്കാർ നശിപ്പിക്കുന്നതിലും ജയിക്കുന്നതിലും വിശ്വസിക്കുന്നു. അടൽജി രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഒരു സഖ്യം ഉണ്ടാക്കി, ഇപ്പോൾ നിതീഷ് കുമാറിന്റെ പാർട്ടി ഒഴികെ എല്ലാ പാർട്ടികളും എൻ‌ഡി‌എയിൽ നിന്ന് പുറത്തുപോയി,” അദ്ദേഹം കൂട്ടിച്ചേർത്തു.

1998 മുതല്‍ 2002വരെ വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് 2002 ജൂലൈ മുതല്‍ 2004 മേയ് വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. മോദി പ്രധാനമന്ത്രിയായതു മുതല്‍ ബിജെപിയുമായി സിന്‍ഹ അഭിപ്രായ വ്യത്യാസമാരംഭിച്ചിരുന്നു. 2018ല്‍ സിന്‍ഹ ബിജെപി ബന്ധം അവസാനിപ്പിച്ചു.

നേരത്തെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ, 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് രാഷ്ട്രീയ പ്രവശനം നടത്തിയത്.

1984ല്‍ ജനതാപാര്‍ട്ടി അംഗമായി. 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി, രാജ്യസഭാംഗവുമായി. 1989ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിന്‍ഹ ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Yashwant sinha joins trinamool congress ahead of bengal assembly elections

Next Story
വിമാനയാത്രയിൽ മാസ്ക് നേരെ വയ്ക്കുക, ഇല്ലെങ്കിൽ പിടി വീഴുംflight, ticket
The moderation of comments is automated and not cleared manually by malayalam.indianexpress.com