scorecardresearch

"സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാതെ സ്തുതിപാടലും പുറം ചൊറിയലുമാണ് നടക്കുന്നത്" യശ്വന്ത് സിൻഹ

"ഞാൻ അപേക്ഷനായിരുന്നെങ്കിൽ അവിടെ ജെയ്‌റ്റിലി ഉണ്ടാകില്ലായിരുന്നു" അരുൺ ജെയ്‌റ്റിലിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിൻഹ. ദ് ഇന്ത്യൻ എക്‌സ്‌പ്രസ്സ് എഡിറ്റർ ഷാജി വിക്രമനുമായുളള സംഭാഷണം

"ഞാൻ അപേക്ഷനായിരുന്നെങ്കിൽ അവിടെ ജെയ്‌റ്റിലി ഉണ്ടാകില്ലായിരുന്നു" അരുൺ ജെയ്‌റ്റിലിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിൻഹ. ദ് ഇന്ത്യൻ എക്‌സ്‌പ്രസ്സ് എഡിറ്റർ ഷാജി വിക്രമനുമായുളള സംഭാഷണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
yaswant sinha, arun jaitely, modi, ecnomic depression,

ആരുടെയും പേരുപറയാതെ പേര് പറയാതെ ബി ജെ പിയുടെ മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹയെ വിമർശിച്ച ധന മന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്ക് രൂക്ഷമായ മറുപടിയമായി സിൻഹ. "ഞാനൊരു അപേക്ഷകനായിരുന്നുവെങ്കിൽ അദ്ദേഹം (ജെയ്‌റ്റ്‌ലി) ഒരിക്കലും ആദ്യസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ല" എന്ന് യശ്വന്ത് സിൻഹ പ്രതികരിച്ചു. നേരത്തെ സിൻഹ ഇന്ത്യൻ സാമ്പത്തിക രംഗം പിന്നോടട്ടിക്കുകയാണെന്നും ഇതിന് ഒരു ഉയിർത്തെഴുന്നേൽപ്പ് അടുത്തൊന്നും സാധ്യമാകില്ല. 2019ൽ തിരഞ്ഞെടുപ്പിന് മുമ്പ് "സാമ്പത്തികരംഗത്തെ ഇടിവ് ഒഴിവാക്കാനാവുന്നതല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ബി ജെ പി യിലെ നിരവധി പേരുമായി ഈ അഭിപ്രായം പങ്കുവച്ചുവെങ്കിലും "ഭയം കാരണം ആരും സംസാരിക്കുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

സർക്കാർ സാമ്പത്തിക വിഷയത്തിൽ "പൂർണമായും തെറ്റായ സമീപനമാണ് " സ്വീകരിക്കുന്നതെന്ന് ദ് ഇന്ത്യൻ എക്‌സ്‌പ്രസ്സുമായുളള​ അഭിമുഖത്തിൽ യശ്വന്ത് സിൻഹ ആവർത്തിച്ച് വ്യക്തമാക്കി. സാമ്പത്തിക മേഖലയുടെ ശക്തി ക്ഷിയിച്ചുവരുകയാണ്. അവിടെ ഒരു പ്രശ്നം ഉണ്ട് എന്ന് അംഗീകരിക്കുന്നതിന് പകരം അവർ സ്തുതിപാടകരായി പുറം ചൊറിയുകയാണ്. സിൻഹ പറഞ്ഞു.

" പാർലമെന്രറി പാർട്ടി മീറ്റിങ്ങുകളിൽ ആരെയും സംസാരിക്കാനോ വിഷയങ്ങൾ ഉയർത്താനോ അനുവദിക്കാറില്ലെന്ന്" നിരവധി എം പി മാർ തന്നോട് പറഞ്ഞതായി സിൻഹ പറഞ്ഞു. വ്യോമയാന സഹമന്ത്രിയും മകനുമായ ജയന്ത് സിൻഹയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

"എന്രേത് വ്യക്തിപരമായ ആക്രമണമാണ് എന്ന് പറയുന്നവർ മനസ്സിലാക്കേണ്ട കാര്യം, അതല്ല എന്നതാണ്. സാമ്പത്തിക രംഗത്തെ കുറിച്ചുളള വിമർശനമാകുമ്പോൾ അത് നേരിടേണ്ടിവരുന്നത് ധനമന്ത്രിയാണ് അല്ലാതെ ആഭ്യന്തര മന്ത്രിയല്ല. എന്രെ മകനെ എനിക്കെതിരെ രംഗത്തിറക്കുന്നവർ വിഷയങ്ങളെ ഇരുട്ടിലാക്കാനാണ് ശ്രമിക്കുന്നത്. എനിക്കും വ്യക്തിപരമാകാൻ അറിയാം പക്ഷേ, ഞാൻ ആ കെണിയിൽ വീഴാൻ ആഗ്രഹിക്കുന്നില്ല യശ്വന്ത് സിൻഹ പറഞ്ഞു.

Advertisment
Modi Arun Jaitley Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: