/indian-express-malayalam/media/media_files/uploads/2017/09/m_id_450994_yashwant_sinha759.jpg)
ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. ഇക്കാര്യം ഇനിയും പറയാതിരുന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലുള്ള തന്റെ ചുമതലകൾ പാലിച്ചില്ലെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥ തകരുകയാണെന്ന കാര്യം ബിജെപിക്ക് അകത്തും പുറത്തുമുള്ള നേതാക്കൾക്ക് അറിയാമെന്നും ഇക്കാര്യം ഭയം കൊണ്ടാണ് പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.
ചരക്ക് സേവന നികുതി തെറ്റായി വിഭാവനം ചെയ്ത് നടപ്പാക്കിയതാണ്. നോട്ട് നിരോധനത്തിന്റേത് ലഘൂകരിക്കാനാകാത്ത ദുരന്തമാണ്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല തകർന്നുവെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പുറത്തുവന്ന സാമ്പത്തിക വളർച്ചാ നിരക്ക് തെറ്റാണെന്നും യാഥാർത്ഥ്യം ഇതിലും പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ച കാര്യങ്ങൾക്കൊക്കെ ഇപ്പോൾ മറുപടി പറയേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത വിമർശനമാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്കെതിരെ അദ്ദേഹം നടത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ധനമന്ത്രി പരാജയപ്പെട്ടെന്ന് യശ്വന്ത് സിൻഹ വിമർശിച്ചു. ധനകാര്യ മന്ത്രി എല്ലാ ഇന്ത്യാക്കാരെയും പട്ടിണിയിലാക്കാൻ പണിപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.