/indian-express-malayalam/media/media_files/uploads/2017/10/yashwant-sinha-horzOut.jpg)
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ. ജയ് ഷാക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിൻഹ പറഞ്ഞു.
നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍ ഇതിലുണ്ടായിട്ടുള്ളതുകൊണ്ട് അന്വേഷണം അനിവാര്യമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ഷായ്ക്കെതിരായ ആരോപണം സർക്കാരിന് ധാർമികമായ തിരിച്ചടിയാണെന്നും സിൻഹ അഭിപ്രായപ്പെട്ടു.
ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'ടെമ്പി​ൾ എ​ന്‍റ​ർ​പ്രൈ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി​ക്ക് 2013ൽ 6,230 ​രൂ​പ​യും 2014ൽ 1,724 ​രൂ​പ​യും ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. 2014-15ൽ ​ക​മ്പ​നി​ക്ക് 50,000 രൂ​പ​യു​ടെ വ​രു​മാ​ന​വും 18,728 രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യി. എ​ന്നാ​ൽ, 2015-16ൽ ​ന​ൽ​കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ ക​മ്പ​നി​യു​ടെ വി​റ്റു​വ​ര​വ് 80.5 കോ​ടി രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നെ​ന്നുമായിരുന്നു ആരോപണം.
രാജേഷ് ഖാണ്ഡ്‌വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽനിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ ‘അനധികൃത വായ്പ’ ലഭിച്ച അതേ വർഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും 'ദ വയര്‍' പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി പിന്തുണയുള്ള രാജ്യസഭാ എംപിയും റിലയൻസ് ഇൻഡസ്ട്രീസിൽ സീനിയർ എക്സിക്യൂട്ടീവുമായ പരിമാൾ നാഥ്‌വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്‌വാല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.