വാഷിംഗ്ടണ്‍: ഡബ്ല്യു ഡബ്ല്യു ഇ മുന്‍ താരം ജോണി വാലിയന്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗില്‍ വെച്ച് ബുധനാഴ്ച്ച രാവിലെയോടെയാണ് അപകടം നടന്നത്. തിരക്കേറിയ മക്നൈറ്റ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. തോമസ് സുളളിവന്‍ എന്നാണ് വാലിയന്റിന്റെ യതാര്‍ത്ഥ പേര്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1969ല്‍ ഡബ്ല്യു ഡബ്ല്യു ഇയില്‍‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 1974ലെ വേള്‍ഡ് ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സഹോദരനായ ജിമ്മി വാലിയന്റിനൊപ്പമായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിജയം. വാലിയന്റ് ബ്രദേഴ്സ് എന്ന പേരില്‍ ഇരുവരും അഞ്ച് വര്‍ഷക്കാലും റിംഗില്‍ പൊരുതി. 1979ല്‍ കാനഡക്കാരനായ ജോണ്‍ ഹില്ലുമായി അദ്ദേഹം സഖ്യമുണ്ടാക്കി റസ്ലിംഗ് റിംഗില്‍ പ്രശസ്തി നേടി.

ഗുസ്തിയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം കമന്റേറ്ററായി ഏറെ കാലം ജോലി ചെയ്തിരുന്നു. കൂടാതെ നിരവധി ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം ജഡ്ജായും അവതാരകനായും സജീവമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഡബ്ല്യു ഡബ്ല്യു ഇ പ്രസാതവന ഇറക്കിയിട്ടുണ്ട്. ആരാധകര്‍ക്കും കുടുംബത്തിനും അദ്ദേഹത്തിന്രെ വിയോഗം താങ്ങാനുളള ശക്തി ഉണ്ടാവട്ടേയെന്ന് അധികൃതര്‍ ആശംസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook