വാഷിങ്ടണ്‍: 21 വര്‍ഷമാണ് അമേരിക്കക്കാരായ ദമ്പതികള്‍ ജയിലിനകത്ത് കിടന്നത്. സാത്താനെ ആരാധിച്ചു എന്ന കുറ്റം ചുമത്തിയാണ് ഫ്രാന്‍ കെല്ലറെയും ഡാന്‍ കെല്ലറെയും ജയിലിലടച്ചത്. ഒടുവില്‍ നിരപരാധികളെന്നു തെളിഞ്ഞപ്പോള്‍ പുറത്തു വിട്ടു. കൂടെ 21 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ഡേ കെയര്‍ നടത്തിപ്പുകാരായ ദമ്പതികള്‍ സാത്താന്‍ ആരാധനയുടെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. 1992ലായിരുന്നു ഇരുവരും ജയിലില്‍ ആയത്. എന്നാല്‍ ഇവര്‍ക്കെതിരായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചില്ല. പിന്നീട് 2013ല്‍ ഇവര്‍ ജയില്‍ മോചിതരായെങ്കിലും കഴിഞ്ഞ ജൂണിലാണ് നിരപരാധികളാണ് ദമ്പതികള്‍ എന്ന വിധി പുറത്തുവന്നത്.

നഷ്ടപരിഹാര തുക ലഭിച്ചതില്‍ സന്തോഷമുണ്ടൈന്ന് ഫ്രാന്‍ പറഞ്ഞു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു തങ്ങള്‍ ജയിലില്‍ നിന്നിറങ്ങിയതിനുശേഷം എന്നും ക്രിമിനല്‍ പശ്ചാത്തലത്തിന്റെ രേഖകള്‍ ഉള്ളതിനാല്‍ ജോലിയൊന്നും കിട്ടിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ