ബംഗളൂരു : മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് സ്വന്തം വസതിയില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റു കൊലപ്പെട്ട സംഭവത്തെ ഇന്ത്യന്‍ സാംസ്കാരിക ലോകം ഏറെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. വിവിധ സാംസ്കാരിക സംഘടനകളും എഴുത്തുകാരുടെ ഫോറങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ പ്രതികരണങ്ങളുമായി മുന്നോട്ടു വന്നുകഴിഞ്ഞു.
സംഭവത്തെ അപലപിച്ച എഴുത്തുകാരുടെ സംഘടനയായ ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം. “അവര്‍ക്ക് ഞങ്ങളെയെല്ലാവരെയും നിശബ്ദരാക്കാന്‍ സാധിക്കില്ല. ഒരിക്കൽ കൂടി, വിയോജിപ്പുള്ള ഒരു ശബ്ദം, ന്യായയുക്തമായൊരു ശബ്ദം, തോക്കുകളിൽ നിശബ്ദമായി” എന്ന തലക്കെട്ടോടെയാണ് പ്രസ്താവന.

യുക്തിവാദിയും എഴുത്തുകാരും പണ്ഡിതരും ആക്റ്റിവിസ്റ്റുകളുമായ നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി എന്നിവരുടെ വധങ്ങളുടെ നിരയില്‍ അവസാനത്തേതാണ് ഗൗരി ലങ്കേഷിന്‍റെത് എന്ന് പറയുന്ന പത്രക്കുറിപ്പില്‍. കുറ്റാരോപിതരായ ഒരാളെപ്പോലും ശിക്ഷിക്കാന്‍ സാധിച്ചില്ല എന്നും. ഇതിനാല്‍ തന്നെ ഈ വലതുപക്ഷ ശക്തികള്‍ മുസ്ലീംങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും ആരോപിക്കുന്നു. ഇത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയെ ഇല്ലാതാക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഇത്തരം അക്രമങ്ങളിലൂടെ നടക്കുന്നത് എന്ന് പറഞ്ഞ ഫോറം. എഴുത്തുകാര്‍ക്കും പണ്ഡിതര്‍ക്കും യുക്തിവാദികള്‍ക്കും നേരെ നിരന്തരമായി നടക്കുന്ന ആക്രമങ്ങളെ അപലപിച്ചു. സ്വതന്ത്രമായി സംസാരിക്കുന്ന ഒരു പൗരനും സുരക്ഷിതരല്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത് എന്ന് അവർ  പറയുന്നു. ഗൗരിയുടെ പോരാട്ടം സ്വതന്ത്ര ആശയങ്ങളെ വെറുക്കുകയും നാനാത്വങ്ങളെ തല്ലിക്കെടുത്തുകയും ചെയ്യുന്നവര്‍ക്ക് എതിരെയായിരുന്നു എന്നും സ്മരിച്ചു. ഗൗരി നടത്തിയ സമരങ്ങളെ തങ്ങള്‍ തുടരും എന്ന് അവർ പ്രഖ്യാപിച്ചു.

പ്രമുഖ എഴുത്തുകാരായ കെ സച്ചിദാനന്ദന്‍, ഗീതാ ഹരിഹരന്‍, അശോക്‌ വാജ്‌പേയി, ഗണേഷ് ദേവി, നയനതാര സെഹ്‌വാൾ, കേകി ദാരുവാല, രോമിലാ ഥാപര്‍, ഇന്ദിരാ ജൈസിങ്, ചന്ദ്രകാന്ത് പാട്ടീല്‍, ആദില്‍ ജുസ്സവാല, വി, വിജയകുമാര്‍, അനുരാധാ കപൂര്‍, ശ്യാം ബി മോഹന്‍ എന്നിവര്‍ കത്തില്‍ ഒപ്പുവച്ചു.

ഗൗരി ലങ്കേഷിൻറെ കൊലപാതകം അതീവ ദുഃഖകരം മാത്രമല്ല, ഭയാനകവുമാണെന്ന് സുഗതകുമാരി   ഐ ഇ മലയാളത്തോട്  പറഞ്ഞു. ഒരുജനാധിപത്യരാജ്യത്ത്  അഭിപ്രായ ഭിന്നതകൾ ഉണ്ടാകേണ്ടത് ജനാധിപത്യത്തിൻറെ ശക്തിക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഭിന്നസ്വരം ഉയർത്തുന്നവരെ എതിർപ്പ് പ്രകടപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഒരുത്തർക്കും ഇവിടെ അധികാരമില്ല. നിർഭയായ ഈ പത്രപ്രവർത്തകയെ വധിച്ചവർ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിൻറെ  ശബ്ദമാണ്.  ഈ അതിക്രമങ്ങൾ നിർത്തൂ എന്ന് ഗർജ്ജിക്കാൻ ഓരോ പൗരൻറെയും ശബ്ദം ഉയരട്ടെയെന്ന് സുഗതകുമാരി പറഞ്ഞു.

മറ്റൊരു സാംസ്കാരിക കൂട്ടായ്മയായ ഇ ഞാറ്റുവേലയും ഗൗരി ലങ്കേഷിന്‍റെ മരണത്തെ അപലപിച്ചു.

“മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വർഗ്ഗീയതയ്ക്കും മാഫിയ രാഷ്ട്രീയത്തിനും അഴിമതിയ്ക്കുമെതിരെ അവർ എടുത്ത ശക്തമായ നിലപാടാണ് ഈ കൊലയ്ക്ക് നിദാനം എന്ന് ഒറ്റനോട്ടത്തിൽത്തന്നെ അനുമാനിക്കാവുന്നതാണ്. ഗോവിന്ദ് പൻസാരേയ്ക്കും നരേന്ദ്ര ഢബോൽക്കർക്കും എം.എം. കൽബുർഗ്ഗിയ്ക്കും ശേഷം ഇത്തരത്തിൽ നാലാമത്തെ കൊലപാതകമാണ് വളരെക്കുറഞ്ഞൊരു കാലയളവിൽ നടക്കുന്നത് എന്ന വസ്തുത പേടിപ്പിക്കുന്നതാണ്. മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവർക്കുനേരേ കൊടിയ ആക്രമണങ്ങൾ ഉണ്ടാകുന്നതിനെതിരെ വമ്പിച്ച പ്രതിരോധവും ജനരോഷവും ഉണ്ടായില്ലെങ്കിൽ ഭാവി ഇരുട്ടിലാകും.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഇ. ഞാറ്റുവേല എന്ന സാംസ്ക്കാരിക കൂട്ടായ്മ പ്രതിഷേധിക്കുന്നു. അവരുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും കർണ്ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇന്ത്യയിലെ പൗരർ എന്ന നിലയ്ക്ക് ഞങ്ങൾ ആവശ്യപ്പെടുന്നു.” എന്നു പറയുന്ന പത്രക്കുറിപ്പില്‍ കെ. ജി. ശങ്കരപ്പിള്ള, വി. കെ. ശ്രീരാമൻ, എം. എ. ബേബി, പി. പി. രാമചന്ദ്രൻ, എം. ബി. രാജേഷ് എം. പി., കെ. വി. അബ്ദുൾ ഖാദർ എം. എൽ. ഏ., ബാബു അബ്ദുൾ ഗഫൂർ, കെ. സി. നാരായണൻ, റഫീക്ക് അഹമ്മദ്, ബാബു നമ്പൂതിരി, ഡോ. എം. വി. നാരായണൻ, സുനിൽ പി. ഇളയിടം, ഡോ. എസ്. ശാരദക്കുട്ടി, ഇ. പി. രാജഗോപാലൻ, ടി. ഡി. രാമകൃഷ്ണൻ, അൻവർ അലി, മുരളി വെട്ടത്ത്, കെ. എം. അബ്ദുൾ ഗഫൂർ, പി. എൻ. ഗോപീകൃഷ്ണൻ, പ്രമോദ് രാമൻ, സി. എസ്. ചന്ദ്രിക, പി. രാമൻ, സുജ സൂസൻ ജോർജ്, സിതാര എസ്., ഇർഷാദ്, എം. ആർ. രാജൻ, ശീതൾ ശ്യാം, അച്ചു ഉള്ളാട്ടിൽ, ഗീത ശ്രീരാമൻ, കവിത ബാലകൃഷ്ണൻ, ഗിരിജ പാതേക്കര, ഡോ. എൻ. മോഹൻദാസ്, നിരഞ്ജൻ ടി. ജി., കെ. എ. സെയ്ഫുദീൻ, ഫാ. പത്രോസ് ഒ. ഐ. സി., അഡ്വ. ആതിര പി. എം, ഡോ. ആരതി പി. എം., അഡ്വ. രാധിക പദ്മാവതി, ഡോ. ശ്രീലത രജീവ്, പി. എസ്. ഷാനു, സുനിൽ നമ്പു, ഡോ. മഹേഷ് മംഗലാട്ട്, കമറുദീൻ ആമയം, ധനം എൻ. പി., കെ. ആർ. വിനയൻ, ഫിറോസ് കെ. പടിഞ്ഞാർക്കര, അക്ബർ, ഹാഷ്മി താജ് ഇബ്രാഹിം, കെ. ഗോവിന്ദൻ, ഡോ. മ്യൂസ് മേരി,ഡോ. വി. രമാകുമാരി, പി. വി. ഷാജികുമാർ, ബി. കെ. ഹരിനാരായണൻ, അനു പാപ്പച്ചൻ, ഐ. പി. സക്കീർ ഹുസൈൻ, എ. ആർ. പ്രസാദ്, ഒമർ ഷെറീഫ്, കെ. പി. എൻ. അമൃത, ഡോ. അമൃത ഷജിൻ, ഡോ. നജീബ് അഹമ്മദ്, ഫൈസൽ ബാവ, അബുദബി, അഡ്വ. സ്മിത ഗിരീഷ്, ഹരിഹരസൂനു തയ്യൂർ, ഷൈൻ രാജ് എൻ. വി., ധന്യ ലാൽ സിംഗ്, ജിജി ജോഗി, സുനിത നാരായണൻ, ബിനോയ് പി. സി., ഡോ. വിനി ദേവയാനി, സി. പി. ബാലസുബ്രഹ്മണ്യൻ, അഷ്റഫ് പേങ്ങാട്ടയിൽ, സ്വാതി ജോർജ്ജ്, ജോയ് ഗോപൻ, സജിത് മരയ്ക്കാർ, മനൂപ് ചന്ദ്രൻ, മനോജ് കുറൂർ എന്നിവര്‍ പത്രക്കുറിപ്പില്‍ ഒപ്പുവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ