ന്യൂഡല്‍ഹി: ഏറ്റവും ഹിംസാത്മകമായ ആശയം കമ്യൂണിസമാണെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ അമിഷ് ത്രിപാഠി. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്കയും അഡ്രിജ റോയ് ചൗധരിയുമായും നടത്തിയ ഫെയ്‌സ്‌ബുക്ക് ലൈവിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.

എല്ലാ ഇസങ്ങളില്‍ നിന്നും പഠിക്കാന്‍ ഉണ്ടെന്ന് പറഞ്ഞ അമിഷ് ത്രിപാഠി കമ്യൂണിസത്തെ വിമര്‍ശിച്ചു. സമ്പത്ത് സൃഷ്ടിക്കുന്നതിനെ കുറിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന കാഴ്‌ചപ്പാടിനെക്കുറിച്ച് അനന്ത് ഗോയങ്ക ചോദിച്ചപ്പോഴാണ് അമിഷ് കമ്യൂണിസത്തേയും സോഷ്യലിസത്തേയും വിമര്‍ശിച്ചത്.

ഇന്ത്യ സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചതു മൂലവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ തെറ്റുകള്‍കൊണ്ടും സമ്പത്തുണ്ടാക്കുന്നതിന് പ്രാധാന്യം നല്‍കിയില്ല. ഇപ്പോഴും അത് തുടരുന്നു. അതിനെതിരെ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുസ്‌ലിങ്ങളേയും ക്രിസ്‌ത്യാനികളെയും കമ്യൂണിസ്റ്റുകളെയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണുള്ളത്: പിണറായി

താനൊരു പ്രായോഗികവാദിയാണെന്നു പറഞ്ഞ അമിഷ് എല്ലാ ആശയങ്ങളില്‍ നിന്നു എന്തെങ്കിലും പഠിക്കാനുണ്ടെന്ന് പറയുന്നു. എല്ലാ മതങ്ങളില്‍ നിന്നും എല്ലാ ജീവിത രീതികളില്‍ നിന്നും എന്തെങ്കിലും നമുക്ക് പഠിക്കാന്‍ കഴിയണം.

വീഡിയോ കാണാം

താന്‍ ഏറ്റവും എതിര്‍ക്കുന്ന ഏക ആശയം കമ്യൂണിസമാണ്. അത് നടപ്പിലാക്കിയ രാജ്യങ്ങളില്‍ ലഘൂകരിക്കാനാകാത്ത ദുരന്തം സൃഷ്ടിച്ചു. കമ്യൂണിസം മൂലം 100 മില്ല്യണ്‍ പേര്‍ കൊല്ലപ്പെട്ടു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ഹിംസാത്മകമായ ആശയമാണ് കമ്യൂണിസം. സമ്പദ് വ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ താന്‍ നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തിന്റെ ആരാധകനല്ലെന്നും അമിഷ് പറയുന്നു. കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റേയും മാരകമായ ആഘാതങ്ങളെ കുറിച്ച് നമ്മള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘പോസിറ്റീവ് ഫലം ലഭിച്ചപ്പോൾ അവർ എന്നെ കുറ്റവാളിയെപ്പൊലെ നോക്കി’: നവ്യ തന്റെ ദുരനുഭവും പങ്കുവച്ചപ്പോൾ

നമ്മള്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നവരാണ്. നമ്മള്‍ സമ്പത്ത് സൃഷ്ടിക്കണമെന്നാണ് അതിനര്‍ത്ഥം. പക്ഷേ, അത് ധാര്‍മ്മികമായ വഴിയിലൂടെയാകണം. അധാര്‍മ്മികമാകരുത്. ശരിയായ രീതിയില്‍ സമ്പത്തുണ്ടാക്കുകയും നല്ലതിനുവേണ്ടി ഉപയോഗിക്കുകയും വേണമെന്നും അമിഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook