നോയ്‌ഡ: രണ്ടു പേർ തമ്മിൽ തർക്കമുണ്ടായാൽ നമ്മൾ ആദ്യം ചെയ്യുക പൊലീസിനെ വിവരമറിയിക്കുകയല്ലേ? കേസ് ക്രൈമോ സിവിലോ ആകട്ടെ അത് മിക്കവാറും കോടതിയിലെത്താറുണ്ട്. ഒന്നുകിൽ പൊലീസ് സ്റ്റേഷനിൽ തന്നെ തർക്കങ്ങൾ പറഞ്ഞുതീർക്കും അല്ലെങ്കിൽ കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം വിധി പറയും. ഇതാണല്ലോ ഇന്ത്യൻ ജനാധിപത്യത്തിലെ വ്യവസ്ഥാപിത രീതി. എന്നാൽ ഈ വഴിക്കല്ലാതെ തർക്കങ്ങൾ തീർക്കാൻ ഗുസ്തി പിടിക്കുന്നൊരു നാടുണ്ട് ഈ ഇന്ത്യാ മഹാരാജ്യത്ത്.

രാജ്യ തലസ്ഥാനത്തിന് വളരെയടുത്തുളള ഉത്തർപ്രദേശിലെ നോയ്‌ഡയിലെ സർഫാബാദ് ഗ്രാമത്തിലാണ് പൊലീസും ജുഡീഷ്യറിയും എല്ലാം ഗുസ്‌തിയാകുന്നത്. രണ്ട് കൂട്ടർ തമ്മിൽ തർക്കം ഉണ്ടായി അത് പൊലീസ് സ്റ്റേഷനിൽ ചെന്നാൽ പണച്ചിലവാണെന്നതാണ് ഇതിന് കാരണം. ഇരു കക്ഷികളും ഒത്തുതീർപ്പിലെത്താൻ പൊലീസിന് പണം നൽകണം. ഈ പണച്ചിലവ് ഒഴിവാക്കാൻ രണ്ടു പേരും തമ്മിൽ ഗുസ്‌തി മത്സരത്തിന് ഗോദയിൽ ഇറങ്ങും. ജയിക്കുന്നയാൾ തർക്കത്തിൽ ജയിക്കും. അതാണ് നിയമം.

ഗ്രാമത്തിൽ രണ്ടു പേർ തമ്മിൽ ഏതെങ്കിലും വിഷയത്തിൽ തർക്കം ഉണ്ടായെന്നിരിക്കട്ടെ, ഗ്രാമത്തിലാരും പരസ്പരം തർക്കിക്കുകയോ പൊലീസിനെയോ കോടതിയെയോ സമീപിക്കുകയോ ചെയ്യില്ല. സംഭവം നേരെ ഗ്രാമത്തിലെ മുതിർന്ന ആൾക്കാരുടെ ശ്രദ്ധയിലെത്തിക്കും. അവർ യോഗം ചേർന്ന ശേഷം ഗോദയിൽ പോരടിക്കാനുളള തീരുമാനം അറിയിക്കും.

രാജ്യ തലസ്ഥാന ഭരണ മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം ഏറ്റവുമധികം കുറ്റകൃത്യങ്ങൾക്ക് കേട്ടുകേൾവിയുളള പ്രദേശമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ 200 നും 250 നുമിടയിൽ അമേച്വർ-പ്രൊഫഷണൽ ഗുസ്തി താരങ്ങളും ഉണ്ട്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ട് കാലത്തോളമായി ഇവിടെ എല്ലാ വീട്ടിലും ഒരു ഫയൽവാനെങ്കിലും ഉണ്ട്. ഗുസ്‌തി അവരെ സംബന്ധിച്ച് ജീവിതത്തിന്റെ ഭാഗമാണ്. നെഞ്ചളവ് നോക്കിയാണ് ഇവിടെ ഫയൽവാന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത്. രാജ്യതലസ്ഥാനത്തിന്റെ പരിധിയിലുളള പ്രദേശം വളരെ വേഗം നഗരവത്കരിക്കപ്പെടുന്ന ഇടമാണ്. വരും കാലത്ത് ഇവിടെ നിന്ന്

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ