scorecardresearch

ഗുവാഹത്തി ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ: ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍

അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുവാഹത്തി ഹൈക്കോടതി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു

അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുവാഹത്തി ഹൈക്കോടതി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു

author-image
WebDesk
New Update
Wrestling Federation of India

ഗുവാഹത്തി ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ: ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍

ന്യൂഡല്‍ഹി: ജൂലൈ 11 ന് നടക്കാനിരുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍. അസം റെസ്ലിംഗ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുവാഹത്തി ഹൈക്കോടതി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ഡബ്ല്യുഎഫ്ഐ, ഐഒഎ പാനലുകള്‍, കായിക മന്ത്രാലയം എന്നിവയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ അസം റെസ്ലിംഗ് അസോസിയേഷന്‍, ഡബ്ല്യുഎഫ്ഐയില്‍ അഫിലിയേറ്റ് ചെയ്ത അംഗമാകാന്‍ അര്‍ഹതയുണ്ടെങ്കിലും അംഗീകാരം നല്‍കിയിട്ടില്ലെന്ന് പറഞ്ഞു.

Advertisment

2014 നവംബര്‍ 15-ന് ഗോണ്ടയില്‍ നടന്ന ഫെഡറേഷന്‍ ജനറല്‍ കൗണ്‍സിലില്‍ അന്നത്തെ ഡബ്ല്യുഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അതിന്റെ അഫിലിയേഷനായി ശുപാര്‍ശ നല്‍കിയെങ്കിലും അംഗീകാരം നിഷേധിക്കപ്പെട്ടുവെന്ന് സംസ്ഥാന ഘടകം പറഞ്ഞു. ജൂലൈ 11 ന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചപ്പോള്‍ ഇലക്ടറല്‍ കോളേജിലേക്കുള്ള പേരുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ആയി ഐഒഎ പാനല്‍ നിശ്ചയിച്ചിരുന്നു.

തങ്ങളുടെ അസോസിയേഷന്‍ ഡബ്ല്യുഎഫ്ഐയുമായി അഫിലിയേറ്റ് ചെയ്യുകയും ഇലക്ടറല്‍ കോളേജിലേക്ക് തങ്ങളുടെ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സ്തംഭിപ്പിക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വാദം കേള്‍ക്കുന്നതിന് അടുത്ത തീയതി നിശ്ചയിക്കുന്നത് വരെ ഡബ്ല്യുഎഫ്ഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകരുതെന്ന് പ്രതികളോട് - ഡബ്ല്യുഎഫ്ഐ അഡ്ഹോക്ക് ബോഡിക്കും കായിക മന്ത്രാലയത്തിനും കോടതി നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ജൂലൈ 17 ന് അടുത്ത വാദം കേള്‍ക്കാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്.

Advertisment

കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഡബ്ല്യുഎഫ്ഐ മെയ് 7 തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിരുന്നു. ജൂണ്‍ 30-നകം ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കായികമന്ത്രി അനുരാഗ് താക്കൂര്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഐഒഎ പ്രഖ്യാപിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ ജൂലൈ ആറിന് പുതിയ തീയതി നിശ്ചയിച്ചു. എന്നിരുന്നാലും, അസ്ഫിലിയേറ്റഡ് സ്റ്റേറ്റ് ബോഡികള്‍ വോട്ടിംഗിന് യോഗ്യരാണെന്ന് അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്ന്, റിട്ടേണിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് വീണ്ടും അഞ്ച് ദിവസം വൈകിപ്പിച്ച് ജൂലൈ 11 തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിക്കുകയായിരുന്നു.

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: