/indian-express-malayalam/media/media_files/uploads/2023/06/Brij-Bhushan.jpg)
ദേശീയ ഗുസ്തി ഫെഡറേഷന് അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്
ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗീകാരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ്, വിനോദ് തോമര്‍ എന്നിവരോട് ഹാജരാകാന്‍ ഡല്‍ഹി കോടതി.
റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാലിന്റേതാണ് ഉത്തരവ്. ജൂലൈ 18-നാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡബ്ല്യുഎഫ്‌ഐയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു വിനോദ് തോമര്‍. ആരോപണങ്ങളെ തുടര്‍ന്ന് വിനോദിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഏപ്രില്‍ 21-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നതോടെ സുപ്രീം കോടതിയെ ഗുസ്തി താരങ്ങള്‍ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഏപ്രില്‍ 28-ന് രണ്ട് എഫ്ഐആറുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും പുതിയ മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 എ, 354 ഡി വകുപ്പുകൾ പ്രകാരമാണ് ഡൽഹി പോലീസ് ബിജെപി എംപിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ യഥാക്രമം 109, 506 വകുപ്പുകൾ പ്രകാരമാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.