scorecardresearch

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഐക്യദാര്‍ഢ്യവുമായി മഹാപഞ്ചായത്ത്, ഖാപ് നേതാക്കള്‍ പങ്കെടുക്കും

ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

author-image
Amal Joy
New Update
Wrestlers

ANI

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ സൗറം പട്ടണത്തില്‍ വെച്ച് ചേരുന്ന ഖാപ് നേതാക്കളുടെ യോഗത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഖാപ് നേതാക്കള്‍ പങ്കെടുക്കും.

Advertisment

ഈ സംസ്ഥാനങ്ങളില്‍ 30-35 ഖാപ് നേതാക്കള്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) ദേശീയ നേതാവ് നരേഷ് ടികായത്ത് പറഞ്ഞു. ചരിത്രപ്രസിദ്ധമായ സൗറാം ചൗപാലില്‍ നടക്കുന്ന മഹാപഞ്ചായത്ത് ചര്‍ച്ചയില്‍ ഗുസ്തിക്കാരുടെ പ്രതിഷേധമായിരിക്കും പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഈ താരങ്ങള്‍ കാരണമാണ് നമ്മള്‍ അന്താരാഷ്ട്ര കായികരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്നത്, അവര്‍ നാണക്കേട് കൊണ്ട് തല താഴ്ത്തുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല എന്നും നരേഷ് ടികായത് പറഞ്ഞു.

ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസിന്റെ ഈ നടപടി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

Advertisment

അതേസമയം ബ്രിജ് ഭൂഷനെതിരെയുള്ള ഡല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് ഗുസ്തി താരങ്ങളോട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഈ വേദി രാഷ്ട്രീയത്തിനുള്ളതല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജനുവരിയില്‍ ഗുസ്തി താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തില്‍ ചേര്‍ന്നുവെന്നും അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Protest Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: