ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന പരാതിയയുമായി ഗുസ്തി താരങ്ങള്‍.
ഞങ്ങള്‍ മത്സരം കാണാനാണ് വന്നത്. ഞങ്ങള്‍ അഞ്ച് പേരും ടിക്കറ്റുകളുമായാണ് എത്തിയത്. അവര്‍ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചതിന് ശേഷം പ്രവേശനം നിഷേധിക്കുകയായിരുന്നെന്ന് വിനേഷ് ഫോഘട്ട് പറഞ്ഞു.
സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ വിഐപി വിഭാഗത്തില്‍ സീറ്റ് നല്‍കാമെന്നുമായിരുന്നു മറുപടി. എന്നാല്‍ ഞങ്ങള്‍ ടീക്കറ്റെടുത്ത സീറ്റുകളില്‍ തന്നെ ഇരുന്ന് മത്സരം കാണമെന്ന നിലപാട് എടുക്കുകയായിരുന്നെന്നും വിനേഷ് പറഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ്, ടോക്കിയൊ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പൂനിയ, റിയൊ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന പ്രധാനികള്‍. ഞങ്ങള്‍ ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നു എന്നഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു താരങ്ങള്‍ എത്തിയത്.
ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ തുടരുന്നതിനിടെയാണ് സംഭവം.
“അവര്‍ ആദ്യം ഞങ്ങള്‍ക്ക് ടിക്കറ്റുകള്‍ തിരികെ നല്‍കിയില്ല. ഞങ്ങള്‍ അവരുമായി സംസാരിച്ചു, ഞങ്ങള്‍ക്ക് മത്സരം കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഞങ്ങള്‍ സാധാരണക്കാരാണ്, അതുകൊണ്ട് തന്നെ സാധാരണക്കാരുടെ സീറ്റില്‍ ഇരുന്ന് മത്സരം കാണാനാണ് ആഗ്രഹിക്കുന്നത്. അവര്‍ ഞങ്ങളെ സ്റ്റേഡിയത്തിലേക്ക് കടത്തി വിടാനും സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് പോകാനും അനുവദിച്ചില്ല,” വിനേഷ് ഫോഘട്ട് സുരക്ഷ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞു.
“അവര്‍ എന്തിനാണ് ഇത്തരം പ്രവശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഞങ്ങള്‍ മത്സരം കാണുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വന്നത്. ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. ഇത് ഞങ്ങളുടെ അവകാശമാണ്,” വിനേഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗുസ്തി താരങ്ങളുടെ ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചു