/indian-express-malayalam/media/media_files/uploads/2017/08/jalan.jpg)
ന്യൂഡല്‍ഹി : നോട്ടുനിരോധനമേല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും രാജ്യം കരകയറവെ. താനായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ എങ്കില്‍ ഒരു കാരണവശാലും അനുവദിക്കില്ലായിരുന്നു എന്ന്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലന്‍ .
നോട്ടുനിരോധനത്തിന്‍റെ സമയത്ത് പ്രതികൂല സാഹചര്യങ്ങളൊന്നും നിലനിന്നിരുന്നില്ലായെന്നു പറഞ്ഞ ബിമല്‍ ജെയിന്‍. അടിച്ച്- കൈമാറ്റം ചെയ്യപ്പെടുന്ന നാണയം ഒരു സാഹചര്യത്തിലും നിരോധിക്കേണ്ടതായില്ല എന്നും അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍ന്‍എസി റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ടുനിരോധനത്തിനു ദോഷവശങ്ങള്‍ ഉള്ളതുപോലെ തന്നെ നല്ല വശങ്ങളും ഉണ്ട് എന്നും ഇക്കണോമിക് ടൈംസിനോട് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറയുകയുണ്ടായി. നോട്ടുനിരോധനം ജനങ്ങളില്‍ സമ്പാദ്യശീലവും നിക്ഷപവും വര്‍ദ്ധിപ്പിച്ചു എന്നായിരുന്നു ബിമല്‍ ജലന്‍ അഭിപ്രായപ്പെട്ടത്.
ചരക്കുസേവനനികുതിയേയും സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു ബിമല്‍ ജലന്‍റെത്. "ഓരോ വര്‍ഷവും ആദായനികുതിയും ചരക്കുസേവന നികുതിയും പുതുക്കേണ്ട ആവശ്യമില്ലായെന്നു പറഞ്ഞ ബിമല്‍ ജലന്‍. എന്തുകൊണ്ടാണ് നമുക്ക് റേറ്റ് ദീര്‍ഘകാല ത്തേക്ക് നീട്ടാന്‍ പറ്റാത്തത് എന്നും ആരാഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us