Latest News

പുൽവാമയിൽ ചാവേറാക്രമണം നടത്തിയത് 20 കാരനായ ഭീകരൻ

കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൽ ചേർന്നത്

ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ചാവേറാക്രമണത്തിൽ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി 2,547 സിആർപിഎഫ് ജവാന്മാരാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്നായിരുന്നു ഒരു വാഹനത്തിലേക്ക് എസ്‌യുവി ഇടിച്ചു കയറ്റിയത്. ഈ വാഹനം പൂർണമായി കത്തിയെരിഞ്ഞു. മറ്റൊരു വാഹനത്തിന് കേടുപാട് പറ്റിയെങ്കിലും ആർക്കും പരുക്കില്ല.

”പെട്ടെന്നാണ് ഒരു കാർ പാഞ്ഞടുത്തതും വലിയ സ്ഫോടനം ഉണ്ടായതും,” മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന സിആർപിഎഫ് ജവാൻ പറഞ്ഞു. ”ഞങ്ങൾ ഓടിയെത്തുമ്പോഴേക്കും ബസ് കരിക്കട്ടയായിരുന്നു, മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു,” അദ്ദേഹം പറഞ്ഞു.

പുൽവാമയിലെ ഗുണ്ടിബാഗ് സ്വദേശിയായ ആദിൽ അഹമ്മദ് ദർ ആണ് ചാവേറാക്രമണം നടത്തിയതെന്ന് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അറിയിച്ചു. ഇയാൾക്ക് 20 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൽ ചേർന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Worst terror attack in jk car bomber kills at least 37 crpf men

Next Story
പുല്‍വാമ ഭീകരാക്രമണം: ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com