കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമെന്നും കേന്ദ്രം

രോഗവ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്

Karnataka, interstate transportation, കർണാടക, അന്തർസംസ്ഥാന യാത്ര, covid test, Pinarayi Vijayan, കോവിഡ്, IE Malayalam, ഐഇ മലയാളം

മുംബെെ: മഹാരാഷ്ട്രയിലെ കോവിഡ് സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. വെെറസിനെ നിസാരമായി കാണരുതെന്നും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ഓർമിപ്പിക്കുന്നു.

“മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നതിൽ വലിയ ആശങ്കയുണ്ട്. കോവിഡിനെതിരായ പോരാട്ടം ശക്തമായ തുടരേണ്ട സാഹചര്യമാണ്. വെെറസിനെ നിസാരമായി കാണരുത്. യോഗ്യരായ ആളുകൾക്ക് പ്രഥമ പരിഗണന നൽകി കോവിഡ് വാക്‌സിൻ വേഗത്തിൽ വിതരണം ചെയ്യണമെന്നാണ് രോഗവ്യാപനം അതിരൂക്ഷമായ ജില്ലകളോട് ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത്,” നീതി ആയോഗ് അംഗം വി.കെ.പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുനിൽക്കുന്നത് കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനത്തിൽ താഴെയാണ് ഇപ്പോൾ.

ജനിതക മാറ്റം വന്ന വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. വലിയ തോതില്‍ ആളുകള്‍ കൂട്ടംകൂടിയതും കോവിഡ് മര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് 2,133 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗവ്യാപനം കുറയുന്നു

അതേസമയം, ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിലെല്ലാം സമ്പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി. “ചില സ്ഥലങ്ങളിൽ വളരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. സമ്പൂർണ അടച്ചുപൂട്ടൽ വേണ്ട സ്ഥലങ്ങളുണ്ട്. രണ്ട് ദിവസത്തിനകം ചില സ്ഥലങ്ങളിൽ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തും,” താക്കറെ പറഞ്ഞു.

രോഗവ്യാപനം രൂക്ഷമായതിനാൽ നാഗ്‌പൂരിൽ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 13,659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 22,52,057 ആയി. ഇതുവരെ 52,610 പേർ കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചു. ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

എന്നാൽ, മഹാരാഷ്ട്രയിലെ പോലെ രോഗവ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. തുടർച്ചയായ ദിവസങ്ങളിൽ നാല് ശതമാനത്തിൽ താഴെയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തരുടെ എണ്ണത്തിലും വർധനയുണ്ട്. ഇന്ന് കേരളത്തിൽ 3.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Worried about rising covid cases in maharashtra

Next Story
നന്ദിഗ്രാം ആക്രമണം: മമതയുടെ കാലിനേറ്റ പരുക്ക് ഗുരുതരംMamata Banerjee, Mamata Banerjee news, Mamata Banerjee injured, Mamata Banerjee in Nandigram, Nanndigram, Indian Express news, TMC, BJP, West Bengal Assembly Elections 2021,ബംഗാൾ, മമത ബാനർജി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com