scorecardresearch
Latest News

ഗിന്നസ് റെക്കോർഡ് നേടിയ ലോകത്തിലെ ഏറ്റവും വലിയ സമൂസ

12 ഓളം പേർ ചേർന്ന് 15 മണിക്കൂറോളം സമയമെടുത്താണ് സമൂസ തയാറാക്കിയത്

samosa

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ സമൂസ തയാറാക്കി ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് യുകെയിലെ ചാരിറ്റി സംഘടന. 153.1 കിലോ ഭാരം വരുന്ന സമൂസയാണ് മുസ്‌ലിം എയ്ഡ് യുകെ തയാറാക്കിയത്. 12 ഓളം പേർ ചേർന്ന് 15 മണിക്കൂറോളം സമയമെടുത്താണ് സമൂസ തയാറാക്കിയത്. ഇത്രയും വലിയ സമൂസ തയാറാക്കുകയെന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വോളന്റിയർമാർ പറഞ്ഞു. ഗിന്നസ് അധികൃതരുടെ പരിശോധനയ്ക്കുശേഷം സമൂസ മുറിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു.

2012 ലാണ് ഇതിന് മുൻപ് ഏറ്റവും വലിയ സമൂസ തയാറാക്കിയത്. നോർത്തേൺ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് കോളജ് ആയിരുന്നു 110.8 കിലോ ഭാരമുളള സമൂസ തയാറാക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

samosa

samosa

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Worlds largest samosa smashes guinness world record in london

Best of Express