scorecardresearch

81 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനത്തിലും പരീക്ഷാ ഫലങ്ങളിലും കൂടുതല്‍ ആശങ്കയുള്ളവര്‍: എന്‍സിഇആര്‍ടി സര്‍വെ പറയുന്നത്

81 ശതമാനവും തങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണം പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് റിപ്പോര്‍ട്ട് ചെയ്തു

81 ശതമാനവും തങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണം പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് റിപ്പോര്‍ട്ട് ചെയ്തു

author-image
WebDesk
New Update
World-Mental-Health-Day

ന്യൂഡല്‍ഹി: മിഡില്‍, ഹൈസ്‌കൂള്‍ തലങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠന കാര്യങ്ങളില്‍ ഉത്കണ്ഠാകുലരാണെന്ന് എന്‍സിഇആര്‍ടി നടത്തിയ ദേശീയ മാനസികാരോഗ്യ സര്‍വേ റിപോര്‍ട്ട്. രാജ്യത്തുടനീളമുള്ള ഏകദേശം 3.8 ലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേയുടെ കണ്ടെത്തലുകള്‍ ഗ്രേഡുകള്‍, ലിംഗഭേദം, വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകള്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

Advertisment

സര്‍വേയില്‍ പങ്കെടുത്തവരില്‍ 81 ശതമാനവും തങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണം പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഈ കൂട്ടത്തില്‍, 49 ശതമാനം പേര്‍ പഠനങ്ങളെ പ്രധാന കാരമായി പറഞ്ഞു, പരീക്ഷകളും ഫലങ്ങളുമാണ് 28 ശതമാനം കുട്ടികളുടെ മാനസിക നിലയെ ബാധിക്കുന്നത്.

പെണ്‍കുട്ടികള്‍ (50 ശതമാനം) ആണ്‍കുട്ടികളേക്കാള്‍ (47 ശതമാനം) അവരുടെ പഠനത്തെക്കുറിച്ച് അല്‍പ്പം കൂടുതല്‍ ഉത്കണ്ഠാകുലരായിരുന്നു. അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ സാമൂഹത്തില്‍ പ്രശംസ ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികളില്‍ മികച്ച പ്രകടനം നടത്താനുള്ള ഉത്കണ്ഠ സൃഷ്ടിക്കുന്നു. പഠനം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമായി കാണുന്നു, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ സര്‍വേയുടെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്യാഭ്യാസം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക ഇടപെടലുകള്‍, സമപ്രായക്കാരുടെ ബന്ധങ്ങള്‍, കരിയര്‍ ആശങ്കകള്‍, വിഷയം തെരഞ്ഞെടുക്കുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് സര്‍വേ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

Students India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: